അരുന്ധതിയുടെ ബനാന സ്വിങിൽ കങ്കാരുക്കൾ ഫ്ലാറ്റ്

arundhati-reddy-indvsaus

പെർത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യന്‍ വനിതകളുടെ സീമര്‍ അരുന്ധതി റെഡ്ഡിയുടെ ബനാന സ്വിങിൽ ഓസ്ട്രേലിയന്‍ ബാറ്റിങ് നിര തകർന്നു. വലംകൈയ്യന്‍ സീമര്‍ നാല് വിക്കറ്റ് വീഴ്ത്തി ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ ജോര്‍ജിയ വോളും ഫോബ് ലിച്ച്ഫീല്‍ഡും എട്ട് ഓവറില്‍ 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മികച്ച തുടക്കം നല്‍കിയതിന് ശേഷമാണ് റെഡ്ഡി ആക്രമണം നടത്തിയത്.

അരുന്ധതിയുടെ ആദ്യ പന്തില്‍ തന്നെ ലിച്ച്ഫീല്‍ഡ് ബൗണ്ടറി നേടിയെങ്കിലും രണ്ടാം ഓവറില്‍ തന്നെ രണ്ട് ഓപ്പണര്‍മാരെയും പുറത്താക്കി വരവ് ഗംഭീരമാക്കി. ജോർജിയ വോൾ നടത്തിയ ഇന്‍സ്വിങ്ങിങ് ഡെലിവറി ശ്രമം ലെഗ് സ്റ്റമ്പ് വീഴുന്നതിലാണ് കലാശിച്ചത്. അരുന്ധതിയുടെ ആദ്യത്തെ ഇര വോള്‍ ആയിരുന്നു.

Read Also: വിരാടുമല്ല, രോഹിത്തുമല്ല… ആ പട്ടികയില്‍ ഹാര്‍ദ്ദിക്കും ഒപ്പം ഈ താരവും, ഈ വര്‍ഷം ലോകം തേടിയത് ഇവരെ!

25 റണ്‍സെടുത്ത ഫോബ് ലിച്ച്ഫീല്‍ഡിനെ കീപ്പർ റിച്ച ഘോഷിന്റെ കൈകളിലെത്തിച്ച് അരുന്ധതി പുറത്താക്കി. ഓസ്ട്രേലിയയ്ക്ക് ബോര്‍ഡില്‍ 60 റണ്‍സ് തികക്കുന്നതിനിടെ ഓപ്പണര്‍മാർ പവലിയനിലെത്തി. സ്വിങ് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട എല്ലിസ് പെറിയും പവലിയനിലെത്തി. ഘോഷ് സ്റ്റമ്പിന് പിന്നില്‍ മറ്റൊരു ക്യാച്ച് എടുത്തതോടെ ബെത്ത് മൂണിയും പുറത്തായി. ഇതോടെ ഓസ്ട്രേലിയ 78/4 എന്ന നിലയില്‍ ആടിയുലഞ്ഞു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News