പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക്

2024ലെ പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക്. സാഹിത്യ നോബല്‍ സമ്മാന ജേതാവായ നാടകകൃത്ത് ഹരോള്‍ഡ് പിന്ററോടുള്ള ബഹുമാനാര്‍ത്ഥം ഇംഗ്ലീഷ് പെന്‍ 2009ല്‍ ആരംഭിച്ച വാര്‍ഷിക സാഹിത്യ പുരസ്‌കാരമാണിത്. അരുന്ധതി റോയിയുടെ ശക്തമായ ശബ്ദം ഒരിക്കലും നിശബ്ദമാക്കരുതെന്ന് ജൂറി അഭിപ്രായപ്പെട്ടു.

അരുന്ധതി റോയിക്കെതിരെ യുഎപിഎ ചുമത്താന്‍ അനുമതി നല്‍കിയ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുരസ്‌കാര പ്രഖ്യാപനം.

ALSO READ:  ‘ബിഹാറിൽ വീണ്ടും പാലം തകർന്നു, 10 ദിവസത്തിനിടെ നാലാമത്തെ സംഭവം’; അപ്പൊ ഇതായിരുന്നല്ലേ ഈ ഗ്യാരന്റിയെന്ന് സമൂഹ മാധ്യമങ്ങളിൽ പരിഹാസം

ഇംഗ്ലീഷ് പെന്‍ ചെയര്‍ റൂത്ത് ബോര്‍ത്ത് വിക്ക്, ആക്ടര്‍ ഖാലിദ് അബ്ദള്ള, എഴുത്തുകാരന്‍ റോജര്‍ റോബിന്‍സണ്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഒക്ടോബര്‍ പത്തിന് ബ്രിട്ടീഷ് ലൈബ്രറി നടത്തുന്ന പരിപാടിയില്‍ പുരസ്‌കാരം വിതരണം ചെയ്യും. എഴുത്തുകാരി ബുദ്ധിയും സൗന്ദര്യവും ചേര്‍ത്ത് അനീതിയുടെ അടിയന്തര കഥകളാണ് വായനക്കാരോട് പറഞ്ഞതെന്ന് ബോര്‍ത്ത് വിക്ക് പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും തിളങ്ങുന്ന ശബ്ദമാണ് എഴുത്തുകാരിയുടേതെന്ന് അബ്ദള്ള അഭിപ്രായപ്പെട്ടു.

ALSO READ:  ‘പ്രതിപക്ഷ ശ്രമം ജനങ്ങളെ കബളിപ്പിക്കാൻ’; ചന്ദ്രശേഖരൻ കേസിൽ വിഡി സതീശന്‍റെ സബ്‌മിഷന്‍ അതിനുള്ള തെളിവെന്ന് എം ബി രാജേഷ്

അവരുടെ പുസ്തകങ്ങളിലൂടെ, അവരുടെ എഴുത്തുകളിലൂടെ, അവരുടെ ജീവിതത്തോടുണ്ടായിരുന്ന ഉത്സാഹം എന്നിവ ലോകം അഭിമുഖീകരിച്ച അന്ധകാരത്തിലും മറ്റു പല പ്രശ്‌നങ്ങളിലും വഴികാട്ടുന്ന നക്ഷത്രമായിരുന്നു. ദ ഗോഡ് ഒഫ് സ്മാള്‍ തിംഗ്‌സ് എന്ന ആദ്യപുസ്തകത്തിലൂടെ തന്നെ അത് വ്യക്തമായതാണെന്നും ജൂറി അംഗമായ അബ്ദള്ള പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News