അരുവിക്കര ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഒന്നു മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ ഉയർത്തിയതായി തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. ഒന്നു മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ നിലവിൽ 10 സെന്‍റിമീറ്റർ വീതം 50 സെന്‍റിമീറ്റർ ഉയർത്തിയിട്ടുണ്ട്. ആകെ 100 സെന്‍റിമീറ്റർ ആണ് ഉയർത്തിയിട്ടുള്ളത്. ഇന്ന് (2024 ഒക്ടോബർ 24) രാവിലെ 9 മണിക്കാണ് ഷട്ടറുകൾ ഉയർത്തിയത്. ഡാമിന്‍റെ പരിസരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here