ദില്ലി മദ്യനയ അഴിമതിയില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ നടപടി കടുപ്പിച്ച് ഇഡി

ദില്ലി മദ്യനയ അഴിമതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ നടപടി കടുപ്പിച്ച് ഇഡി. ചോദ്യം ചെയ്യലിനായി ഇഡി അഞ്ച് സമന്‍സ് അയച്ചെങ്കിലും കെജ്‌രിവാള്‍ ഹാജരായില്ല. ഇതിന് പിന്നാലെയാണ് അരവിന്ദ് കെജ്‌രിവാളിനെതിരെ ഇഡി കോടതിയെ സമീപിച്ചത്. ആം ആദ്മി പാർട്ടിയെക്കൂടി കേസിൽ പ്രതിചേർക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇഡിയുടെ പുതിയ നീക്കം.

ALSO READ: കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ടി.എം. മനോഹരന്‍ അന്തരിച്ചു

കേസിൽ ഇഡി സമർപ്പിച്ച ഹർജി ദില്ലി കോടതി ബുധനാഴ്ച പരിഗണിക്കും. ഇതിനിടെ ബിജെപി ആം ആദ്മിയുടെ എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കെജ്‌രിവാളിനെതിരെ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. ബിജെപിയുടെ പരാതിയില്‍ ഇന്നലെ കെജ്‌രിവാളിന് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിരുന്നു. സിബിഐയും ഇഡിയും അന്വേഷിക്കുന്ന മദ്യ നയ അഴിമതി കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എംപി സഞ്ജയ് സിങ്ങും അറസ്റ്റിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News