അഴിമതി നടന്നെങ്കിൽ പണമെവിടെ? എഎപിയെ തകർക്കാനുള്ള ലക്ഷ്യം; കോടതിയിൽ ഇ ഡിക്കെതിരെ കെജ്‌രിവാൾ

കോടതിയിൽ ഇ ഡിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മദ്യനയ അഴിമതി നടന്നിട്ടുണ്ടെങ്കിൽ പണം എവിടെയെന്ന് കെജ്‌രിവാൾ കോടതിയിൽ ചോദിച്ചു. രണ്ട് വർഷം മുൻപുള്ള കേസ് ആണ് തനിക്കെതിരെ ഉള്ളതെന്നും, കുറ്റം തെളിയിക്കാതെ ആണ് അറസ്റ്റ് ചെയ്തതെന്നും കെജ്‌രിവാൾ കോടതിയിൽ പറഞ്ഞു. കേസ് പരിഗണിക്കുന്നതിനിടെ 5 മിനുട്ട് കെജ്‌രിവാളിന് സംസാരിക്കാൻ ജഡ്‌ജി സമയം നൽകിയിരുന്നു.

ALSO READ: താജ്‌മഹൽ ലക്ഷ്യമിട്ട് സംഘപരിവാർ, ശിവക്ഷേത്രമാക്കി പ്രഖ്യാപിക്കണമെന്നും പേര് മാറ്റണമെന്നും ഹർജി

തന്റെ വീട്ടിൽ പല മന്ത്രിമാരും വരാറുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു. യോഗങ്ങൾ നടത്തുകയും ഫയൽ കൈമാറുകയും ചെയ്യുമെന്നും ഇത് ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമായ തെളിവ് ആണോ എന്നും കെജ്‌രിവാൾ ചോദിച്ചു. എന്നാൽ കെജ്‌രിവാൾ കോടതിയിൽ സംസാരിക്കുന്നത് തടഞ്ഞ ഇ ഡി ഇത് അനുവദിക്കരുതെന്ന് കോടതിയോട് പറഞ്ഞു.

ALSO READ: ആടുജീവിതം കണ്ട് താന്‍ കരഞ്ഞു പോയി; ചിത്രം കണ്ടതിനുശേഷം നിറകണ്ണുകളോടെ നജീബ്

മദ്യനയം നടപ്പാക്കിയത് എല്ലാ അനുമതിയും തേടിയശേഷമാണെന്ന് കെജ്‌രിവാൾ കോടതിയിൽ പറഞ്ഞു.
തന്നെ കുടുക്കാനാണ് ഇഡി ശ്രമമെന്നും, അനുകൂലമായ മൊഴി ഇഡി രേഖപ്പെടുത്തിയിട്ടില്ലെന്നും കെജ്‌രിവാൾ കോടതിയോട് പറഞ്ഞു. ‘ആം ആദ്മി പാർട്ടിയെ തകർക്കുകയാണ് ഇഡി ലക്ഷ്യം
നേരത്തെ അറസ്റ്റിലായവർക്ക് മേൽ തൻ്റെ പേര് പറയാൻ സമ്മർദ്ദം ഉണ്ടായിട്ടുണ്ട്. അഴിമതി നടന്നെങ്കിൽ പണം എവിടെയെന്ന് ഇഡി വ്യക്തമാക്കണം. ഇഡി പറയുന്ന 100 കോടി എവിടെ?’, കെജ്‌രിവാൾ കോടതിയിൽ ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News