പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷവിമര്‍ശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നാലാം ക്ലാസുകാരന്‍ രാജാവിന്റെ കഥ പറഞ്ഞ കെജ്രിവാള്‍ നിരക്ഷരനായ രാജാവ് രാജ്യത്ത് നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് വിമര്‍ശിച്ചു.
എന്നാല്‍ ഒരു ദിവസം ജനങ്ങള്‍ രാജാവിനെ പുറത്താക്കി എന്നുപറഞ്ഞാണ് കെജ്രിവാള്‍ മോദിക്കെതിരായ കഥ അവസാനിപ്പിച്ചത്. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ദില്ലി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് നാലാം ക്ലാസുകാരനായ രാജാവിന്റെ കഥ പറഞ്ഞ് കെജ്രിവാള്‍, പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്.
രാജ്യത്തെ ചെറിയൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ രാജാവ് അസ്വസ്ഥനായി മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയെന്നും കെജ്രിവാള്‍ കടന്നാക്രമിച്ചു. എംഎവരെ പഠിച്ചെന്ന് അവകാശപ്പെട്ടയാളുടെ വിവരങ്ങള്‍ തേടി ആര്‍ടിഐ കൊടുത്തപ്പോള്‍ ഇരുപത്തി അയ്യായിരം പിഴലഭിച്ചെന്നും രാജാവ് തുഗ്ലകിനെ പോലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയെന്നും കെജ്രിവാള്‍ പറഞ്ഞു.
രാജ്യത്തെ സമ്പത്ത് സുഹ്യത്തിന് നല്‍കുന്നുവെന്നും, നികുതി ദാതാക്കളുടെ പണം ഊറ്റിയെടുത്ത് രാജാവിന്റെ സുഹൃത്ത് വിമാനത്താവളങ്ങളും തുറമുഖങ്ങളും സ്വന്തമാക്കി എന്നും കെജ്രിവാള്‍ തുറന്നടിച്ചു. കാര്‍ഷിക നിയമങ്ങളും നോട്ട് പിന്‍വലിക്കലുമടക്കം കഥയില്‍ ഉള്‍പ്പെടുത്തിയാണ് കെജ്രിവാളിന്റെ വിമര്‍ശനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here