ബി ജെ പി പിൻവാതിൽ കൊള്ള നടത്തി; നരേന്ദ്ര മോദിക്കെതിരെ അരവിന്ദ് കെജ്‌രിവാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ ആരോപണവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാജ്യസഭയിൽ പാസാക്കിയ ദില്ലി സർവീസ് ബില്ലിലൂടെ ഡൽഹിക്കാരുടെ സ്വാതന്ത്ര്യം ഹനിച്ചുവെന്ന് കെജരിവാൾ ആരോപിച്ചു. ബിൽ പിൻവാതിലിലൂടെ അധികാര കവർച്ചയാണെന്നും കെജ്‍രിവാൾ പറഞ്ഞു. ദില്ലിയിൽ രണ്ട് തവണയായി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ ഭരണം പിടിക്കാൻ ബി ജെ പി പിൻവാതിൽ കൊള്ള നടത്തിയതായാണ് കെജ്‍രിവാൾ ആരോപിക്കുന്നത് .

also read: കവളപ്പാറ, പുത്തുമല ദുരന്തങ്ങൾ; നടുക്കുന്ന ഓർമകൾക്ക് 4 ആണ്ട്

ദില്ലിയിലെ സേവനങ്ങൾക്ക് ലെഫ്റ്റനന്റ് ഗവൺമെന്റ് നിയന്ത്രണം നൽകുന്നതിനായി പുറത്തിറക്കിയ ബില്ലിനെക്കുറിച്ച് ദില്ലി മുഖ്യമന്ത്രി സംസാരിച്ചു , ആത്യന്തിക അധികാരം പ്രധാനമന്ത്രി മോദിക്കായിരിക്കുമെന്നതിനാൽ ഇത് ദില്ലിയിലെ വോട്ടർമാരുടെ വോട്ടിംഗ് ശക്തി ഇല്ലാതാക്കുമെന്നും പറഞ്ഞു. 131 വോട്ടുകൾക്ക് അനുകൂലമായും 101 വോട്ടുകൾക്കുമാണ് ബിൽ പാസായത്.

also read: പരുമലയിലെ വധശ്രമം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ആം ആദ്മി പാർട്ടിയും കേന്ദ്രസർക്കാരും തമ്മിലുള്ള തർക്ക വിഷയമായ ബിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ രാജ്യസഭയിൽ കഴിഞ്ഞ ദിവസം പാസാക്കി. ബില്ലിനെ അനുകൂലിച്ച് 131 പേർ വോട്ട് ചെയ്തപ്പോൾ 102 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. ബില്ല് നേരത്തെ ലോക്സഭ പാസാക്കിയിരുന്നു.ദില്ലി സർവീസ് ബിൽ സുപ്രീംകോടതി ഉത്തരവിനെ ലംഘിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അഴിമതി രഹിത ഭരണം ദില്ലിയിൽ ഉറപ്പാക്കുക എന്നതാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.എന്നാൽ ബില്ല് പാർലമെന്റിന്റെ സെലക്ട് കമ്മിറ്റി ഓഫ് ഹൗസിന് അയക്കണമെന്ന പ്രതിപക്ഷ പ്രമേയം രാജ്യസഭ ശബ്ദവോട്ടോടെ തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News