മോദി സർക്കാരിനും ബിജെപിയുടെ വർഗീയ അജണ്ടകൾക്കും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് അരവിന്ദ് കെജ്‌രിവാൾ. ഏകാധിപതികളെ പുറത്താക്കിയതാണ് ചരിത്രമെന്ന് കെജ്‌രിവാൾ പറഞ്ഞു. ഇനി രാജ്യത്ത് മോദി സര്‍ക്കാര്‍ ഉണ്ടാകില്ലെന്നും, രാജ്യത്തിന് വേണ്ടി രക്തം ചിന്താൻ താൻ തയ്യാറാണെന്നും കെജ്‌രിവാൾ പറഞ്ഞു.
ഹേമന്ത് സോരനെ ജയിലില്‍ അടച്ചു. സ്റ്റാലിന്‍ സര്‍ക്കാരിന്റെ മന്ത്രിമാരെ ജയിലില്‍ അടയ്ക്കുന്നു. മമത സര്‍ക്കാരിന്റെ മന്ത്രിമാരെ ജയിലില്‍ അടയ്ക്കുന്നു. ഇപ്പോള്‍ ഇതാ ബിജെപി കേരള മുഖ്യമന്ത്രിയുടെ പിറകെ നടക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ എല്ലാവരും ബിജെപിയുടെ അഴിമതിക്കെതിരെ പോരാടുമെന്നും ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആം ആദ്മിയെ ഇല്ലാതാക്കാൻ പ്രധാനമന്ത്രി എല്ലാ വഴികളും നോക്കി. നേതാക്കളെ ജയിലിൽ അടച്ചു. 4 പ്രധാനപ്പെട്ട നേതാക്കളെ ജയിലിൽ അടച്ചാൽ പാർട്ടി ഇല്ലാതാകും എന്നാണോ വിചാരം. ഇല്ലാതാക്കാൻ ശ്രമിക്കും തോറും ആം ആദ്മി പാർട്ടി കൂടുതൽ വളരും. അഴിമതിക്കെതിരെ പോരാടുന്നുവെന്നു പ്രധാനമന്ത്രി പറയുന്നു. എന്നിട്ട് അഴിമതിക്കാരെ മുഴുവൻ സ്വന്തം പാർട്ടിയിൽ എടുക്കുന്നു. അഴിമതിക്കെതിരെ പോരാടണമെങ്കിൽ അത് തന്നിൽ നിന്ന് പഠിക്കാനും പ്രധാനന്ത്രിയോട് കെജ്‌രിവാൾ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here