സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാറിന് ജാമ്യം

രാജ്യസഭ എംപി സ്വാതി മലിവാളിനെ കയ്യേറ്റം ചെയ്ത കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന് ജാമ്യം.  സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.

ALSO READ: ‘പരാതിക്കാർക്ക് നീതിപൂർവമായ അന്വേഷണത്തിന് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണം…’; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് എഴുത്തുകാരുടെ തുറന്ന കത്ത്

ജസ്റ്റിസ് സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് നൂറുദിവസത്തിന് ശേഷം ബൈഭവിന് ജാമ്യം അനുവദിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇയാള്‍ക്ക് ഒരു പദവിയും അനുവദനീയമല്ലെന്നും ജാമ്യം അനുവദിച്ച് കോടതി ഉത്തരവിട്ടിട്ടുണ്ട്. എല്ലാ സാക്ഷികളെയും വിസ്തരിച്ച് തീരുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇയാള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ദില്ലി മദ്യനയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News