മദ്യനയ അഴിമതി കേസ്: അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ തള്ളി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ ദില്ലി റൗസ് അവന്യൂ കോടതി തള്ളി. കെജ്‍രിവാളിന്റെ ആരോഗ്യ പരിശോധനകൾക്കായി നേരത്തെ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്ന്  കോടതി നിരീക്ഷിച്ചു. കെജ്‌രിവാളിന് ആവശ്യമായ വൈദ്യപരിശോധന നടത്താനും കോടതി ബന്ധപ്പെട്ട അധികൃതരോട് നിർദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഏഴു ദിവസത്തേക്ക് ഇടക്കാല ജാമ്യം  നീട്ടി നൽകണമെന്നായിരുന്നു ആവശ്യം. കോടതിയിൽ ഹാജരാക്കിയ കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി കോടതി ജൂൺ 19 വരെ നീട്ടി. മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതിയിൽ നിന്നും ഇടക്കാല ജാമ്യം ലഭിച്ച കെജരിവാൾ ജൂൺ 2 തിഹാർ ജയിലിലേക്ക് മടങ്ങിയിരുന്നു.

ALSO READ: ‘ഒരു ദുഷ്ട ശക്തിക്കും ജനങ്ങളുടെ കൂട്ടായ്‌മയെ തോൽപ്പിക്കാൻ കഴിയില്ല, ഉത്തർപ്രദേശിലേത് ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും വിജയം’: അഖിലേഷ് യാദവ്

അതേസമയം മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയിരുന്നു . കേസിൽ ജൂലൈ മൂന്നിനകം അന്തിമ കുറ്റപത്രം സമർപ്പിക്കാൻ ഇ.ഡിയോടും സി.ബി.ഐയോടും കോടതി നിർദേശിച്ചു. ഇതിനുശേഷം മാത്രമേ ജാമ്യ ഹർജി പരി​ഗണിക്കുകയുള്ളൂ. 15 മാസമായി സിസോദിയ കസ്റ്റഡിയിലാണെന്നും കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ലെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയെങ്കിലും ജാമ്യം ഇപ്പോൾ പരി​ഗണിക്കാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

ALSO READ: ബിജെപിയിലേക്ക് പോകുമെന്ന പത്മജ വേണുഗോപാലിന്റെ പരാമർശം; വെല്ലുവിളി ആവർത്തിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News