തുടര്‍ച്ചയായി പ്രമേഹ നിരക്ക് പരിശോധിക്കാൻ നല്‍കിയ ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്‍രിവാള്‍

തുടര്‍ച്ചയായി പ്രമേഹ നിരക്ക് പരിശോധിക്കണമെന്ന് റോസ് അവന്യു കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കെജ്‍രിവാള്‍ മാങ്ങയും മിഠായികളും ചായയില്‍ അധിക മധുരവും കഴിക്കുന്നുവെന്ന് ഇഡി വാദം. പ്രമേഹ നിരക്കിലെ ഏറ്റക്കുറച്ചില്‍ ചൂണ്ടിക്കാണിച്ച് ജാമ്യം തേടാനാണ് കെജ്‍രിവാളിന്‍റെ ശ്രമമെന്നും ഇഡി പറഞ്ഞു. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്‍രിവാളിന്‍റെ അഭിഭാഷകന്‍ അറിയിച്ചു, പകരമായി മറ്റൊന്ന് ഉടനെ ഫയല്‍ ചെയ്യും.

Also Read; കാസർഗോഡ് മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് പോയെന്ന ആരോപണം തെറ്റ്; പരാതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ

മാധ്യമങ്ങള്‍ക്ക് വാര്‍ത്തയ്ക്ക് വേണ്ടിയാണ് കെജ്‌രിവാളിനെതിരെ ഇഡി ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കെജ്‌രിവാള്‍ കഴിക്കുന്ന ഭക്ഷണങ്ങളുടെ ലിസ്റ്റ് ഹാജരാക്കാന്‍ തിഹാര്‍ ജയില്‍ അധികൃതരോട് കോടതി ഉത്തരവിട്ടു. നാളെ ഉച്ചക്ക് രണ്ട് മണിക്ക് കേസ് വീണ്ടും പരിഗണിക്കും.

Also Read; 6600 കോടിയുടെ തട്ടിപ്പ്; ബംഗ്ലാവും ഫ്ലാറ്റുമുൾപ്പെടെ ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News