അരവിന്ദ് കെജ്‍രിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഇ ഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന കെജ്‍രിവാളിനെ ഇ ഡി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കും. കെജ്‍രിവാളിന്റെ കസ്റ്റഡി ഇ ഡി 4 ദിവസം കൂടി നീട്ടി ചോദിച്ചേക്കും എന്നാണ് സൂചന. തെളിവുകൾ ലഭിക്കാൻ കെജ്‍രിവാളിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് ഇ ഡിയുടെ വാദം. കെജ്‍രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും , ഫോൺ പാസ്‌വേഡ് നൽകുന്നില്ല എന്നും ഇ ഡി കോടതിയെ അറിയിക്കും.ഫോൺ പരിശോധിക്കാൻ ഇ ഡി ആപ്പിളിനെ സമീപിച്ചിരുന്നു.

ALSO READ: മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ; ആനിരാജയുടെ പ്രചരണ പരിപാടികളിൽ പങ്കെടുക്കും

അതേസമയം ദില്ലി മദ്യനയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ബി ആർ എസ് നേതാവ് കെ കവിതയുടെ ജാമ്യ അപേക്ഷയും ഇന്ന് റൗസ് അവന്യൂ കോടതി പരിഗണിക്കും. ഏപ്രിൽ 9 വരെയാണ് കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

ALSO READ: വന്യജീവി ആക്രമണം; പി വി അൻവർ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News