ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഇ ഡി കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന കെജ്‍രിവാളിനെ ഇ ഡി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കും. കെജ്‍രിവാളിന്റെ കസ്റ്റഡി ഇ ഡി 4 ദിവസം കൂടി നീട്ടി ചോദിച്ചേക്കും എന്നാണ് സൂചന. തെളിവുകൾ ലഭിക്കാൻ കെജ്‍രിവാളിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് ഇ ഡിയുടെ വാദം.
ALSO READ:ലോക്സഭാ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഏറ്റുമുട്ടി കോൺഗ്രസ് നേതാക്കൾ
കെജ്‍രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും , ഫോൺ പാസ്സ്‌വേർഡ് നൽകുന്നില്ല എന്നും ഇ ഡി കോടതിയെ അറിയിക്കും.ഫോൺ പരിശോധിക്കാൻ ഇ ഡി ആപ്പിളിനെ സമീപിച്ചിരുന്നു. അതേസമയം ദില്ലി മദ്യനയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ബി ആർ എസ് നേതാവ് കെ കവിതയുടെ ജാമ്യ അപേക്ഷയും നാളെ റൗസ് അവെന്യൂ കോടതി പരിഗണിക്കും. ഏപ്രിൽ 9 വരെയാണ് കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ALSO READ: പുതുതായി കുവൈറ്റിൽ എത്തുന്ന പ്രവാസികൾക്ക് മെഡിക്കൽ ടെസ്റ്റിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here