ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. മദ്യനയ അഴിമതിക്കേസിലാണ് റോസ് അവന്യൂ കോടതി അരവിന്ദ് കെജിവാളിന് ജാമ്യം അനുവദിച്ചത്. മാർച്ച് 21 നാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെ കെജ്‌രിവാളിന് പുറത്തിറങ്ങാം. ഇഡിയുടെ എതിർപ്പ് മറികടന്നാണ് കോടതിയുടെ ഉത്തരവ്. ഒരു ലക്ഷം രൂപ ജാമ്യ ബോണ്ട് സമർപ്പിക്കണം. അരവിന്ദ് കെജ്‌രിവാൾ നാളെ പുറത്തിറങ്ങും.
മദ്യ നയ അഴിമതിക്കേസിൽ ഇഡി അറസ്‌റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചത്. ഇഡിയുടെ വാദങ്ങൾ തള്ളിയ റോസ് അവന്യൂ കോടതി അവധിക്കാല ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവ് 48 മണിക്കൂര്‍ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ഇ.ഡി. കോടതിയോട് ആവശ്യപ്പെട്ടുവെങ്കിലും കോടതി അംഗീകരിച്ചില്ല. കെജ്രിവാൾ പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ അപ്പിൽ കോടതിയെ സമീപിക്കാനായിരുന്നു സ്‌റ്റേ ആവശ്യം ഇഡി ഉന്നയിച്ചത്.
കെജ്‌രിവാള്‍ മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ച കോഴപ്പണത്തിന്‍റെ ഉത്തരവാദിത്തം പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ കേജ്‍രിവാളിന് തന്നെയാണെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡിക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു കോടതിയില്‍ വാദിച്ചു. എന്നാൽ കെജ്‌രിവാളിനെതിരേ ഇഡിയുടെ പക്കൽ തെളിവുകളില്ലെന്നും എല്ലാ കേസും, ചില മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും കെജി വാളിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
Also Read; നീറ്റ്- നെറ്റ് യോഗ്യതാ പരീക്ഷകള്‍ കച്ചവടമാക്കിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കുക: ഡിവൈഎഫ്‌ഐ
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുപ്രീം കോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം ദില്ലി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ജാമ്യത്തുകയായ ഒരു ലക്ഷം രൂപ കെട്ടിവെച്ച ശേഷം നടപടികൾ പൂർത്തിയാക്കി കെജിവാളിന് നാളെ പുറത്തിറങ്ങാം. സത്യത്തെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി പ്രതികരിച്ചു. അതേ സമയം കേജ്രിവാളിന് ജാമ്യം നൽകിയതിനെതിരെ ഇഡി നാളെ ദില്ലി ഹൈക്കോടതിയെ സമീപിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here