തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി അരവിന്ദ് കെജ്‍രിവാള്‍; എഎപി കൗൺസിലർമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

arvind kejriwal

അരവിന്ദ് കെജ്‌രിവാൾ ഇന്ന് ആം ആദ്മി പാർട്ടിയുടെ കൗൺസിലർമാരുമായി കൂടിക്കാഴ്ച നടത്തും. മേയർ തെരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യം നിലനിൽക്കെയാണ് കൗൺസിലർമാരുമായുള്ള യോഗം. ആം ആദ്മി പാർട്ടി ദില്ലിയിൽ മൽസരിക്കുന്ന നാല് സീറ്റിലെയും റോഡ് ഷോകൾ കെജ്‌രിവാൾ പൂർത്തിയാക്കി.

കഴിഞ്ഞദിവസം ദില്ലിയിലെ കോൺഗ്രസ്‌ സ്ഥാനാർഥിയായ കനയ്യകുമാർ കെജ്‌രിവാളിനെ കണ്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയ അരവിന്ദ് കെജ്‍രിവാള്‍ യുപി, ഹരിയാന, ജാര്‍ഖണ്ഡ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ പ്രചാരണം നടത്തും.

ALSO READ: സിപിഐ നാഗപട്ടണം സിറ്റിംഗ് എംപി എം സെൽവരാജ് അന്തരിച്ചു

ചെവ്വാഴ്ച്ച ഹരിയാനയിലെ കുരുക്ഷേത്ര, ബുധനാഴ്ച യുപിയിലെ ലക്നൗ, വ്യാഴാഴ്ച രാവിലെ പഞ്ചാബിലും വൈകുന്നേരം ജാര്‍ഖണ്ഡിലെ റാഞ്ചിയിലും. വെള്ളിയാഴ്ച മഹാരാഷ്ട്രയില്‍ മഹാവികാസ് ആഘാടി സഖ്യത്തിന്‍റെ റാലിയിലും കെ ജ്‍രിവാള്‍ പങ്കെടുക്കും.

ALSO READ: യാത്ര ദുരിതത്തിനു പരിഹാരമായില്ല; ഇന്നും വിമാനം റദ്ദാക്കി എയർ ഇന്ത്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News