ഭരണം തുടര്‍ന്ന് കെജ്‌രിവാള്‍; കസ്റ്റഡിയില്‍ നിന്ന് ആദ്യ ഉത്തരവ്

ഇഡി കസ്റ്റഡിയില്‍ സംസ്ഥാന ഭരണം നടത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വേനല്‍കാലം ആരംഭിച്ചതോടെ ജലക്ഷാമം തടയാനുളള നടപടിയുമായി ബന്ധപ്പെട്ട ഉത്തരവാണ് കെജ്രിവാള്‍ കൈമാറിയത്. അതേസമയം കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനുളള നീക്കം സിബിഐയും ആരംഭിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നിനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുളള നടപടിക്കെതിരെ നരേന്ദ്ര മോദിയുടെ വസതിയിലേക്ക് എഎപി പ്രതിഷേധമാര്‍ച്ച് നടത്തും.

ALSO READ: ദില്ലി മദ്യനയ അഴിമതി കേസ്; മാപ്പുസാക്ഷി എന്‍ഡിഎ സ്ഥാനാര്‍ത്ഥി

അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ പോയാലും അവിടെ കിടന്നുകൊണ്ട് സംസ്ഥാനം ഭരിക്കുമെന്ന് എഎപി അറിയിച്ചിരുന്നു. ഇഡി കസ്റ്റഡിയില്‍ കഴിയുന്ന കെജ്രിവാള്‍ ഇപ്പോഴും സംസ്ഥാനഭരണം നിയന്ത്രിക്കുകയാണ്. ജലവകുപ്പുമായി ബന്ധപ്പെട്ട് കെജ്രിവാള്‍ ഇറക്കിയ ഉത്തരവ് മന്ത്രി അദിഷി ബെര്‍ലിന്‍് വാര്‍ത്താസമ്മേളനത്തില്‍ വായിച്ചു. വേനല്‍ക്കാലം രൂക്ഷമാകുന്നുവെന്നും അതിനാല്‍ ജലക്ഷാമം പരിഹരിക്കാന്‍ നടപടി എടുക്കണമെന്നും നിര്‍ദേശിക്കുന്ന കെജ്രിവാളിന്റെ ഉത്തരവാണ് മന്ത്രി അദിഷി വായിച്ചത്. കെജ്രിവാളിന് ദില്ലി ജനത വോട്ടര്‍മാര്‍ മാത്രമല്ലെന്നും കുടുംബമാണെന്നും അവര്‍ പറഞ്ഞു.

ALSO READ: ‘ഞാൻ ഗന്ധർവ്വൻ ചിത്രീകരിച്ച ആ വീട്’, ഗന്ധർവ്വൻ പാടിയ പൂമുഖം, പദ്മരാജന്റെ ഓർമ്മകൾ പതിഞ്ഞ മണ്ണിൽ അനന്തപദ്മനാഭൻ: ചിത്രങ്ങൾ കാണാം

അതേസമയം കെജ്രിവാളിനെതിരെ കുരുക്കു കൂടുതല്‍ മുറുക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. സിബിഐയും വരുംദിവസങ്ങളില്‍ മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തേക്കും. കഴിഞ്ഞ ഏപ്രില്‍ കെജ്രിവാളിനെ ഒമ്പത് മണിക്കൂറിലധികം സിബിഐ ചോദ്യം ചെയ്തിരുന്നു. അതോടൊപ്പം തന്നെ പഞ്ചാബിലെ എഎപി മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും ബിജെപി ലക്ഷ്യമിടുന്നു. പ്ഞ്ചാബ് മദ്യനയക്കേസില്‍ 1000 കോടി ഖജനാവിന് നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  നല്‍കി. പരാതിയില്‍ ഇഡി അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം. എന്നാല്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുളള വേട്ടയാടലിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് എഎപി. 26ന് നരേന്ദ്രമോദിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News