തെരഞ്ഞെടുപ്പ് ചൂടില്‍ രാജ്യതലസ്ഥാനം. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും പരസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തി പ്രചാരണത്തിലാണ്. കെജ്രിവാളിന്റെ പൂര്‍വാഞ്ചല്‍ പരാമര്‍ശത്തെ ആം ആദ്മിക്കെതിരെ പ്രചാരണായുധമായി ഉപയോഗിക്കുകയാണ് ബി.ജെ.പി.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കെജ്രിവാള്‍ വെല്ലുവിളിച്ചു. ദില്ലിയിലെ ചേരികൾ പൊളിച്ച കേസുകൾ പിൻവലിച്ച് കുടയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ അമിത് ഷാ തയ്യാറായാൽ താൻ ദില്ലി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെജ്രിവാൾ തുറന്നടിച്ചു. ഷക്കൂർ ബിസ്തി മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെടെയാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജരിവാൾ അമിത് ഷായെ വെല്ലുവിളിച്ചത്. ദില്ലിയിലെ ചേരികൾ പൊളിച്ച കേസുകൾ പിൻവലിക്കാൻ അമിത് ഷാ തയ്യാറാണോ എന്ന് കെജ്രിവാൾ ആഞ്ഞടിച്ചു. കേസുകൾ പിൻവലിച്ച് വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാമെന്ന് അമിത് ഷാ ഉറപ്പു നൽകിയാൽ താൻ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് കെജരിവാൾ പ്രഖ്യാപിച്ചു.
Also Read: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി – ആം ആദ്മി പോര് കനക്കുന്നു; വംശീയ അധിക്ഷേപവുമായി ബിജെപി
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ദില്ലിയിലെ ചേരികൾ പൊളിച്ച് പാവങ്ങളെ അനാഥരാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ബിജെപി 4700 വീടുകൾ മാത്രമാണ് നിർമ്മിച്ചത്, പകരം ചേരിയിലെ 4 ലക്ഷത്തോളം കുടുംബങ്ങളെ അനാഥമാക്കി, ഇത്രയും വേഗത്തിൽ എല്ലാവർക്കും വീടുണ്ടാക്കി നൽകാൻ ബിജെപി ആയിരം വർഷം എടുക്കുമെന്നും കെജ്രിവാൾ പരിഹസിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here