ദില്ലി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല; മെയ് 20 വരെ കസ്റ്റഡി കാലാവധി നീട്ടി റോസ് അവന്യൂ കോടതി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. കെജ്‌രിവാളിന്റെ ജുഡിഷ്യല്‍ കസ്റ്റഡി കാലാവധി റോസ് അവന്യു കോടതി നീട്ടി. മെയ് 20 വരെയാണ് കസ്റ്റഡി നീട്ടിയത്.

അതേസമയം ദില്ലി മദ്യനയ അഴിമതിക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഇന്ന് ഉത്തരവില്ല. ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ മാത്രം കെജ്രിവാളിന് ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News