മദ്യനയ അഴിമതികേസിൽ അറസ്റ്റിലായിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിൽ മോചിതനായി. തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ നേതാവിന് പാർട്ടി പ്രവർത്തകർ വൻ സ്വികരണമാണൊരുക്കിയത്. സിബിഐ രെജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. അഞ്ച് മാസത്തിനു ശേഷം ജയിൽ മോചിതനാകുന്ന കേജ്രിവാളിനെ സ്വീകരിക്കാൻ ഭാര്യ സുനിതയും ആം ആദ്മി നേതാക്കളും എത്തിയിരുന്നു.
കനത്ത മഴയെ അവഗണിച്ചാണ് പ്രവർത്തകർ തീഹാർ ജയിലിനു മുന്നിൽ തടിച്ചു കൂടിയത്. രാജ്യത്തിനായി സേവനം തുടരുമെന്നും, രാജ്യത്തെ നയിക്കുന്നത് ദേശവിരുദ്ധ ശക്തികളാണെന്നും പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് കെജ്രിവാള്‍ പറഞ്ഞു. സ്വവസതിയിലേക്ക് പോയതിനു ശേഷം മുതിർന്ന എഎപി നേതാക്കളുമായി കെജ്രിവാള്‍ ഉടൻ കൂടിക്കാഴ്ച നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here