ബിജെപിയിൽ ചേരാത്ത നേതാക്കളെ ജയിലിൽ അടയ്ക്കാൻ ശ്രമം, ഇഡിയെ ദുരുപയോഗം ചെയ്യുന്നു; പ്രതികരണവുമായി അരവിന്ദ് കെജ്‌രിവാൾ

ബിജെപിയിൽ ചേരാത്ത നേതാക്കളെ ജയിലിൽ അടയ്ക്കാൻ ശ്രമം നടക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ബി ജെ പി ഇഡിയെ ദുരുപയോഗം ചെയ്യുന്നുവെന്നും, തന്നെ ലക്ഷ്യം വെച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കെജ്‌രിവാൾ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: മദ്യത്തിലും മയക്കുമരുന്നിലും കുഞ്ഞുങ്ങൾ അകപ്പെടാതെ നോക്കണം, അതിനെതിരായ പ്രചാരണം കൂടിയാക്കണം കല; കലോത്സവ വേദിയിൽ മുഖ്യമന്ത്രി

‘ഒരു അഴിമതിയും ഞാൻ നടത്തിയിട്ടില്ല. എനിക്കെരെയുള്ളത് കെട്ടിചമച്ച കേസാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമാണ് ഇത്. എൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം തടയാണുള്ള ബി ജെ പി യുടെ നീക്കമാണ് ഇത്. ബിജെപിയിൽ ചേരാത്ത നേതാക്കളെ ജയിലിൽ അടക്കുന്ന സാഹചര്യം. ഇ ഡി സമൻസ് അയക്കുന്നത് നിയമവിരുദ്ധമാണ്‌’, കെജ്രിവാൾ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News