ഓരോ ഇന്ത്യക്കാരനും ഇത് നാണക്കേടാണ്; മോദിയുടെ ചൈന സന്ദര്‍ശന വീഡിയോ പങ്കുവെച്ച് അരവിന്ദ് കെജ്‌രിവാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദര്‍ശന വീഡിയോ പങ്കുവെച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. 2018 ഏപ്രിലില്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിച്ചതിന്റെ പഴയ വീഡിയോയാണ് കെജ്‌രിവാള്‍ പങ്കുവെച്ചിരിക്കുന്നത്. ചൈനയില്‍ നരേന്ദ്രമോദി ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനിടെ സ്‌ട്രെങ്ത് എന്ന വാക്ക് തെറ്റായി വായിക്കുന്ന വീഡിയോ ആണ് കെജ്‌രിവാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഈ വീഡിയോ കാണുക… ഓരോ ഇന്ത്യക്കാരനും ഇത് നാണക്കേടാണ്…’ എന്ന അടിക്കുറിപ്പാണ് വീഡിയോയ്ക്ക് കെജ്‌രിവാള്‍ നല്‍കിയിരിക്കുന്നത്.

അതോടൊപ്പം ഡല്‍ഹി മദ്യനയ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് അടുത്തിടെ കെജ്‌രിവാള്‍ ബിജെപിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News