അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ അടിയന്തിര വാദമില്ല: കേസ് നാളെ പരിഗണിക്കും

മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ അടിയന്തിര വാദമില്ല. അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രീം കോടതി തള്ളി. നാളെ കേസ് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. പ്രത്യേക ബെഞ്ച് കേസ് പരിഗണിക്കില്ലെന്നാണ് വിവരം. നാളെ കേസ് ലിസ്റ്റ് ചെയ്യും.

Also read:അടിയന്തരാവസ്ഥകാലത്തെ ഓർമിപ്പിക്കുന്ന വിധമാണ് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നത്: എം എ ബേബി

അറസ്റ്റ് രേഖപ്പെടുത്തിയ ഇഡി സംഘം അരവിന്ദ് കെജ്‌രിവാളുമായി ഇഡി ഓഫീസിലേക്ക് പോയി. വൈകിട്ട് വീട്ടിലെത്തി നാടകീയമായി രണ്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ എഎപി സുപ്രീം കോടതിയെ സമീപിച്ചു. കെജ്‌രിവാളിന്റെ വസതിക്ക് മുൻപിൽ എഎപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുന്നു.

Also read:‘അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ലക്ഷ്യം’: ഡോ. ജോൺ ബ്രിട്ടാസ് എം പി

പിഎംഎൽഎ കോടതിയിൽ നാളെ കെജ്‌രിവാളിനെ ഹാജരാക്കും. ഇന്ന് തന്നെ വൈദ്യപരിശോധന നടത്തും. ബിജെപി ആസ്ഥാനത്ത് കനത്ത സുരക്ഷയാണ് കെജ്‌രിവാളിന്റെ അറസ്റ്റിനെ തുടർന്ന് ഒരുക്കിയിരിക്കുന്നത്. ദില്ലിയിൽ റോഡ് ഉപരോധിച്ച് എഎപി പ്രവർത്തകർ പ്രതിഷേധം നടത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News