അരവിന്ദ് കെജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ലേർ

Kejriwal

അരവിന്ദ് കേജ്രിവാളിന്റെ വാഹനത്തിന് നേരെ അക്രമം അഴിച്ചുവിട്ട് ബിജെപി. ന്യൂഡൽഹി മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് അരവിന്ദ് കെജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. ബിജെപി സ്ഥാനർഥി പർവേശ് വർമ്മയുടെ അനുയായികളാണ് അക്രമത്തിന് പിന്നിലെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ആം ആദ്മി പാർട്ടി പുറത്തിറക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെയും ദില്ലി പൊലീസ് തടഞ്ഞു.

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയണ് ആം ആദ്മി പാർട്ടി അധ്യക്ഷനും ന്യൂഡൽഹി സ്ഥാനാർത്ഥിയുമായ അരവിന്ദ് കെജ്രിവാളിന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്. പ്രചാരണത്തിനിടെ അരവിന്ദ് കെജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ല് കല്ലെറിയുന്ന വീഡിയോ ആം ആദ്മി പാർട്ടി പുറത്തുവിട്ടു.

Also Read: സെയ്ഫ് അലി ഖാനെ കുത്തിയ കേസ്; മധ്യപ്രദേശിൽ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്നും ന്യൂഡൽഹി ബിജെപി സ്ഥാനാർത്ഥി പർവേഷ് വർമയുടെ അനുയായികളാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു. തോൽവി ഭയന്ന് ബിജെപി പരിഭ്രാന്തരായിരിക്കുകയാണെന്നും അരവിന്ദ് കെജ്രിവാളിനെ ആക്രമിക്കാൻ പരമേശ്വരമയുടെ ഗുണ്ടകൾ ശ്രമിക്കുകയാണെന്നും ആം ആദ്മി പാർട്ടി എക്സിൽ കുറിച്ചു.

ഇതൊന്നും കണ്ട് കെജ്രിവാൾ ഭയപ്പെടാൻ പോകുന്നില്ലെന്നും ദില്ലിയിലെ ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കി. മനീഷ് സിസോദിയയുടെയും അരവിന്ദ് കെജ്രിവാളിന്റെയും അറസ്റ്റ് പ്രമേയമാക്കി ആം ആദ്മി പാർട്ടി പുറത്തിറക്കിയ അൺ ബ്രേക്കബിൾ എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം ദില്ലി പോലീസ് വിലക്കിയിരുന്നു.

Also Read: നിങ്ങളെത്ര വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സത്യം മാറ്റി മറിക്കാനാകില്ല, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വസ്തുതകളെ ബിജെപി വളച്ചൊടിക്കുന്നു; അശോക് ഗെലോട്ട്

ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി വേണമെന്നും ഇത് തെരഞ്ഞെടുപ്പ് മാർഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്നുമാണ് പോലീസിന്റെ അവകാശവാദം. തെരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം പുറത്തിറക്കിയ ഡോക്യുമെന്ററിയെ ബിജെപി ഭയപ്പെടുന്നത് എന്തിനെന്ന് കെജ്രിവാൾ ചോദിച്ചു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന അവസാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News