അരവിന്ദ് കെജ്‌രിവാളിന്റെ വൈദ്യ പരിശോധന ഇഡി ആസ്ഥാനത്ത് വച്ച് നടത്തും. കെജ്‌രിവാളിനെ കോടതിയിൽ നേരിട്ട് ഹാജരാക്കിയേക്കില്ല. വീഡിയോ കോൺഫറൻസിങ് വഴിയാകും ഹാജരാക്കുക. എഎപി പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനം. റോസ് അവന്യു കോടതിയിലെ പി എം എൽ എ കോടതിയിലാണ് ഹാജരാക്കുക.
അതേസമയം, മദ്യനയ കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ അടിയന്തിര വാദമില്ല. അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രീം കോടതി തള്ളി. നാളെ കേസ് പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. പ്രത്യേക ബെഞ്ച് കേസ് പരിഗണിക്കില്ലെന്നാണ് വിവരം. നാളെ കേസ് ലിസ്റ്റ് ചെയ്യും.
അറസ്റ്റ് രേഖപ്പെടുത്തിയ ഇഡി സംഘം അരവിന്ദ് കെജ്‌രിവാളുമായി ഇഡി ഓഫീസിലേക്ക് പോയി. വൈകിട്ട് വീട്ടിലെത്തി നാടകീയമായി രണ്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ എഎപി സുപ്രീം കോടതിയെ സമീപിച്ചു. കെജ്‌രിവാളിന്റെ വസതിക്ക് മുൻപിൽ എഎപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here