‘മദ്യനയ കേസിലെ അന്വേഷണങ്ങളുടെ മറവിൽ സിബിഐ തുടർച്ചയായി ഉപദ്രവിക്കുന്നു’; ജാമ്യം തേടിയുള്ള അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് പരിഗണിക്കും

ഡൽഹി മദ്യനയ കേസിലെ സിബിഐ അറസ്റ്റിൽ ജാമ്യം തേടിയുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിനായി കെജ്‌രിവാൾ നേരിട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.

ALSO READ: ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്? ഭരണമാറ്റത്തിന്റെ സൂചനകൾ നൽകി എക്‌സിറ്റ് പോൾ; 650 ൽ 410 സീറ്റ് നേടുമെന്ന് പ്രവചനം

ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബഞ്ചാണ് ഹർജി പരിഗണിക്കുക. മദ്യനയ കേസിലെ അന്വേഷണങ്ങളുടെ മറവിൽ സിബിഐ തുടർച്ചയായി തന്നെ ഉപദ്രവിക്കുകയാണെന്ന് കെജ്‌രിവാൾ ഹർജിയിൽ ആരോപിച്ചു. തന്നെ നിരന്തരം ആക്രമിക്കുന്ന സിബിയുടെ ക്രൂരത കടുത്ത നിരാശയും ആശങ്കയുമുണ്ടാക്കുന്ന കാര്യമാണെന്നും കേജ്രിവാൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ALSO READ: ‘നായകൻ വീണ്ടും വരാർ’, ആരാധകരെ ശാന്തരാകുവിൻ; കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ ആദ്യ ഇലവനിൽ മെസി ഇറങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News