ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിക്കണമെന്ന് പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉപാധിരഹിത ഗ്രാന്റുകള്‍ അനുവദിക്കണം. ഡിവിസീവ് പൂളിന്റെ മാനദണ്ഡത്തില്‍ മാറ്റം വരുത്തണമെന്നും കേരളം ആവശ്യപ്പെട്ടു. സെസും സര്‍ചാര്‍ജും അധികമായി ചുമത്തുന്നതിലൂടെ സംസ്ഥാനങ്ങള്‍ക്ക് നഷ്ടം ഉണ്ടാകുന്നു എന്ന് സമ്മതിച്ച കമ്മീഷന്‍, സാഹചര്യം പഠിച്ച് തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി. കേരളത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും കമ്മീഷന്‍ വിലയിരുത്തി.
പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വലിയതോതിലാണ് കേരളത്തെ ബാധിക്കുന്നത്. ഇതുമുലം അടിയന്തര ദുരിത പ്രതികരണ പ്രവര്‍ത്തനങ്ങളുടെ ചെലവ് കുതിച്ചുയരുന്നു. ഇതെല്ലാം പരിഗണിച്ച് സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്കുള്ള കേന്ദ്ര വിഹിതം നൂറ് ശതമാനം ഉയര്‍ത്തണം. സംസ്ഥാനം നേരിടുന്ന തീര ശോഷണം, മണ്ണിടിച്ചില്‍, അതിതീവ്ര മഴ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് പ്രത്യേക ഗ്രാന്റായി 13,922 കോടി രൂപ അനുവദിക്കണമെന്നും പതിനാറാം ധനകാര്യ കമ്മീഷനോട് കേരളം ആവശ്യപ്പെട്ടു.
ഡിവിസിവ് പൂള്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്നായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഡിവിസിവ് പൂളിലേക്ക് കേന്ദ്രം നല്‍കുന്ന 15 ശതമാനം 32 ശതമാനം ആക്കി ഉയര്‍ത്തണമെന്ന് കേരളം ആവശ്യപ്പെട്ടു. മാനദണ്ഡങ്ങളില്‍ ജനസാന്ദ്രതയ്ക്കും ഭൂവിസ്തൃതിയ്ക്കുമൊപ്പം നഗരവത്കരണത്തിനും വെയിറ്റേജ് നല്‍കണം. കേന്ദ്രനികുതി വരുമാനം വീതം വയ്ക്കുന്നത് 50 ശതമാനം ആക്കണം എന്ന ആവശ്യവും കമ്മീഷന്‍ മുമ്പാകെ കേരളം അവതരിപ്പിച്ചു.
നികുതി വിഭജനത്തിലെ അസമത്വമടക്കം കേരളം ചുണ്ടിക്കാട്ടി. സെസും സര്‍ചാര്‍ജും സംബന്ധിച്ച വിഷയം സങ്കീര്‍ണം ആണെന്ന് കമ്മീഷന്‍ സംസ്ഥാനത്തെ അറിയിച്ചു. ഇതിന് നിയന്ത്രണം കൊണ്ടുവരണമെന്ന ആവശ്യവും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here