‘റെയിൽവേയുടേത് നല്ല സമീപനമല്ല’; മാലിന്യം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വിമർശനവുമായി തിരുവനന്തപുരം മേയർ

arya rajendran

മാലിന്യം കൈകാര്യം ചെയ്യുന്ന വിഷയത്തിൽ റെയിൽവേക്കെതിരെ വിമർശനവുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ആമയിഴഞ്ചാൻ തോട്ടിൽ വീണ് ജോയി എന്നയാൾ മരിച്ച സംഭവത്തിൻ്റെ ആദ്യഘട്ടത്തിൽ നല്ല ഇടപെടൽ ആയിരുന്നില്ല എന്നും രിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കരുതിയെന്നും എന്നാൽ കഴിഞ്ഞ ദിവസവും മാലിന്യം തള്ളുന്നത് ആവർത്തിച്ചുവെന്നും മേയർ വിമർശിച്ചു.

പത്ത് ലോഡ് മാലിന്യം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിക്ഷേപിച്ചുവെന്നും ഇക്കാര്യത്തിൽ വിശദീകരണം തേടി നോട്ടീസ് അയച്ചെങ്കിലും ഇതുവരെ ഇതിന് മറുപടി ലഭിച്ചില്ലെന്നും മേയർ വ്യക്തമാക്കി.

ALSO READ; ‘ബിജെപി നേതാക്കൾ വോട്ടിനായി പരസ്യമായി പണം വിതരണം ചെയ്യുന്നു’; ആർഎസ്എസ് മേധാവിക്ക് കത്തെഴുതി കെജ്രിവാൾ

“കേന്ദ്രസർക്കാർ ഭാഗമായ സ്ഥാപനത്തിൽ നിന്ന് തുടർച്ചയായ ഈ പ്രവണത ഗുരുതര വിഷയമാണ്.നഗരസഭ മറ്റു നിയമനടപടികളുമായി മുന്നോട്ടു പോകുംറെയിൽവേയുടെ തെറ്റായ നടപടികൾ കോടതിയുടെ മുന്നിൽ കൊണ്ടുവരും”.-മേയർ പറഞ്ഞു.നിയമ സംവിധാനങ്ങളെ കാറ്റിൽ പറത്തുന്ന ഈ പ്രവണത ശരിയല്ലെന്നും തെറ്റ് തിരുത്താനുള്ള ശ്രമം ഉണ്ടാവണമെന്നും മേയഡർ ആര്യാ രാജേന്ദ്രൻ കൂട്ടിച്ചേർത്തു.

ENGLISH NEWS SUMMARY: Thiruvananthapuram Mayor Arya Rajendran criticized the Railways on the issue of waste management

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News