ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് നേതാക്കൾ അകറ്റുന്നതിൽ ലീഗിന് അമർഷം

കോൺഗ്രസ് ഗ്രൂപ്പ്തർക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് നേതാക്കൾ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ അകറ്റുന്നതിൽ മുസ്ലിം ലീഗിനും അമർഷം. പ്രശ്നം വേഗം പരിഹരിയ്ക്കണമെന്ന് മുസ്ലിം ലീഗ് കോൺഗ്രസ് നേതാക്കളെ നേരിൽക്കണ്ട് അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പ് അടുത്തുനിൽക്കേ മുന്നണിയുടെ പ്രകടനത്തെ ബാധിയ്ക്കുമെന്നാണ് മുസ്ലിം ലീഗിന്‍റെ ഭയം.

കെപിസിസിയുടെ വിലക്ക് മറികടന്നാണ് ആര്യാടൻ ഷൗക്കത്തിന്‍റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയത്. ഇക്കാര്യത്തിൽ ആര്യാടൻ ഷൗക്കത്തിൽ നിന്ന് വിശദീകരണവും തേടിയിട്ടുണ്ട്. എന്നാൽ ഗ്രൂപ്പ് തർക്കങ്ങളിൽ ആര്യാടൻ ഷൗക്കത്തിനെ പിണക്കുന്നതിൽ യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിനും അമർഷമുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തു നിൽക്കേ മുന്നണിയുടെ പ്രകടനത്തെ ബാധിയ്ക്കുമെന്നാണ് മുസ്ലിം ലീഗ് ഭയക്കുന്നത്. ജില്ലയിൽ മുഴവൻ സ്വാധീനമുള്ള ഏക കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്താണെന്ന് മുസ്ലിം ലീഗ് കരുതുന്നു. എ ഗ്രൂപ്പിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ സമസ്ത വൈസ് പ്രസിഡന്റ് ബഹവുദിൻ നദ് വി, ഡോ. ഹുസൈൻ മടവൂർ എന്നിവരും പങ്കെടുത്തിരുന്നു. കെപിസിസി കടുത്ത നടപടിയെടുത്താൽ സാമുദായിക സംഘടനകളിലും അകൽച്ചയുണ്ടാക്കുമെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തൽ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News