ആര്യാടന്‍ ഷൗക്കത്തിന്റേത് കടുത്ത അച്ചടക്ക ലംഘനം, വിശദീകരണം നല്‍കണം: നോട്ടീസ് അയച്ച് കെപിസിസി

കെപിസിസിയുടെ വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയതിന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന് വീണ്ടും നോട്ടീസ്. നിലവില്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ല. കടുത്ത അച്ചടക്ക ലംഘനമാണ് നടത്തിയതെന്നും ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും കാണിച്ചാണ് വീണ്ടും നോട്ടീസ്. ഒരാഴ്ചത്തേയ്ക്ക് പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനും വിലക്കുണ്ട്.

READ ALSO:“നവംബര്‍ 19ന് ശേഷം എയർ ഇന്ത്യ സർവീസ് നടത്തില്ല”; ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരവാദി

മലപ്പുറത്തെ കോണ്‍ഗ്രസില്‍ മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തുടങ്ങിയ തര്‍ക്കം തുടരുകയാണ്. എ ഗ്രൂപ്പ് നേതാക്കളെ വെട്ടി നിരത്തിയെന്നാണ് ആര്യാടന്‍ ഷൗക്കത്തിന്റെ പരാതി. തുടര്‍ന്നാണ് എ ഗ്രൂപ്പ് ആര്യാടന്‍ ഫൗണ്ടേഷന്റെ മേല്‍ വിലാസത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പരിപാടിയ്ക്ക് തലേന്നാള്‍ കെപിസിസിയുടെ വിലക്കു വന്നു. ഇത് മുഖവിലക്കെടുക്കാതെയാണ് ആയിരങ്ങളെ അണിനിരത്തി ശക്തി പ്രകടനം നടത്തിയത്. ഇത് അച്ചടക്ക ലംഘനമാണെന്നാണ് കെപിസിസിയുടെ വിലയിരുത്തല്‍. എന്നാല്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി പാര്‍ട്ടിവിരുദ്ധമല്ലെന്നാണ് ആര്യാടന്‍ ഷൗക്കത്തിന്റെ നിലപാട്.

READ ALSO:ഛത്തിസ്ഗഡില്‍ ബിജെപി നേതാവിനെ മാവോയിസ്റ്റുകള്‍ വധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News