പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി വിഷയത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക നടപടിയില്‍ വെട്ടിലായി കെപിസിസി നേതൃത്വം. നിലപാടിലുറച്ച് ആര്യാടന്‍ ഷൗക്കത്ത്. നടപടി ഒഴിവാക്കി സമന്വയത്തില്‍ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ നേതൃത്വത്തില്‍ ധാരണ. 8 ന് വീണ്ടും യോഗം ചേരുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരായ ആര്യാടന്‍ ഷൗക്കത്ത് തന്റെ നിലപാടില്‍ ഉറച്ചുനിന്നു. തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് അച്ചടക്ക സമിതിയിലും ഷൗക്കത്ത് വാദിച്ചു. വിട്ടുവിഴ്ചക്കില്ലെന്ന സൂചന ആര്യാടന്‍ ഷൗക്കത്തിന്റെ വാക്കുകളില്‍ ഉണ്ട്. മാത്രമല്ല സിപിഐഎം ക്ഷണത്തെ പരസ്യമായി ഷൗക്കത്ത് നിഷേധിച്ചുമില്ല.
READ ALSO:സംസ്ഥാന സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുകയാണെന്ന ഗവര്‍ണറുടെ ആരോപണം തെറ്റ്: മന്ത്രി വി ശിവന്‍കുട്ടി
കെപിസിസിയുടെ വിലക്ക് ലംഘിച്ച് വിമത റാലി നടത്തി എന്നതായിരുന്നു ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള കുറ്റം. ഇതിലാണ് അച്ചടക്കസമിതിക്ക് മുന്നില്‍ വിശദീകരണം നല്‍കാന്‍ കെപിസിസി നിര്‍ദേശിച്ചത്. പക്ഷേ വിവാദം കൈവിട്ടു പോയതോടെ കെപിസിസി വെട്ടിലായി. ഇനി വീണ്ടും അച്ചടക്ക സമിതി 8-ന് യോഗം ചേരും. പൊട്ടിത്തെറി ഒഴിവാക്കുക മാത്രമാണ് ഇനി തിരുവഞ്ചൂരിന്റെ ലക്ഷ്യം.
READ ALSO:വിറക് കീറുന്ന യന്ത്രം കാണാനെത്തി; പിറകോട്ടെടുത്ത പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം
സിപിഐഎം ആദിയാടന്‍ ഷൗക്കത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചതും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലുമാണ് കെപിസിസിയുടെ പിന്‍മാറ്റത്തിന് കാരണം. മാത്രമല്ല പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയ നേതാവിനെതിരെ നടപടി എടുത്താല്‍ അത് മലബാറില്‍ തിരിച്ചടിയാകുമെന്ന് സൂചനയും യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദേശം നല്‍കി. ഷൗക്കത്തിനോട് കെപിസിസി നേതൃത്വത്തിന് അതൃപ്തി ഉണ്ടെങ്കിലും തത്കാലം വിഷയം സമന്വയത്തില്‍ അവസാനിപ്പിക്കാനാണ് ധാരണ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here