പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതില്‍ ഒരു തെറ്റും സംഭവിച്ചിട്ടില്ല: ആര്യാടന്‍ ഷൗക്കത്ത്

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതില്‍ ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സിപിഐഎം ക്ഷണത്തെ പരസ്യമായി ആര്യാടന്‍ ഷൗക്കത്ത് തള്ളിയില്ല. തന്റെ നിലപാടില്‍ പാര്‍ട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

READ ALSO:കേരളീയം കേരളത്തിന് വലിയ അനുഭവം: മന്ത്രി കെ എന്‍ ബാലഗോപാല്‍

താനൊരു അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ്. ഇന്ത്യയിലെ കോണ്‍ഗ്രസ് പലസ്തീന്‍ ജനങ്ങള്‍ക്കൊപ്പമാണ്. എഐസിസി പലസ്തീന്‍ അനുകൂല പ്രമേയം പാസാക്കിയിട്ടുണ്ട്. അത് തന്നെയാണ് തന്റെയും നിലപാട്- ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

READ ALSO:തിരുവനന്തപുരം നഗരത്തില്‍ അക്രമം അഴിച്ചുവിട്ട് കെ.എസ്.യു; കേരളീയത്തിന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News