നിലമ്പൂരില്‍ ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പി വി അന്‍വറിന്റെ നിര്‍ദേശത്തില്‍ യുഡിഎഫില്‍ അമര്‍ഷം. വാര്‍ത്താ സമ്മേളനത്തില്‍ പി വി അന്‍വര്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയല്ലെന്നും താന്‍ ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും കെപിസിസി സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു
ആര്യാടന്‍ ഷൗക്കത്ത് ആരാണെന്നാണായിരുന്നു പി വി അന്‍വറിന്റെ പരിഹാസം. സ്ഥാനാര്‍ത്ഥിയായി വി എസ് ജോയിയെ നിര്‍ദേശിക്കുകയും ചെയ്തു. താനാരാണെന്ന് ആളുകള്‍ക്ക് അറിയാമെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ മറുപടി. സ്ഥാനാര്‍ഥി ആരെന്ന് പാര്‍ട്ടി തീരുമാനിയ്ക്കുമെന്നും ഷൗക്കത്ത് പ്രതികരിച്ചു.
Also Read : Also Read :അൻവറിന്‍റേത് രാഷ്ട്രീയ ആത്മഹത്യ; പോയത് ‘തൃണ’ത്തിന്‍റെ വില പോലുമില്ലാത്ത പാർട്ടിയിലേക്ക്: എകെ ബാലൻ
നിലമ്പൂരില്‍ ആര് സ്ഥാനാര്‍ത്ഥിയാവണമെന്ന് കോണ്‍ഗ്രസ്സും യുഡിഎഫും തീരുമാനിക്കുമെന്ന് പി കെ ബഷീര്‍ എംഎല്‍എ. കോണ്‍ഗ്രസിലും യുഡിഎഫിലും ഭിന്നതയുണ്ടാക്കാനുള്ള നീക്കത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ ഒരു പോലെ അമര്‍ഷമുണ്ട്.
പിവി അൻവർ രാജിവെച്ചാലും ഒരു ചലനവും ഉണ്ടാകില്ലെന്നും അൻവറിന്‍റേത് അറു പിന്തിരിപ്പൻ നയങ്ങളാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റര്‍ പ്രതികരിച്ചിരുന്നു. അൻവർ നേരത്തെ തന്നെ യുഡിഎഫിന്‍റെ ഭാഗമായിരുന്നുവെന്നും ഒടുവിൽ അവിടെ ചെന്നേ ചേരൂ എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here