സംവിധായകന്റെ കുപ്പായമണിഞ്ഞ് ആര്യൻ ഖാൻ

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധായകനാകുന്നു. ആര്യന്റെ ആദ്യ സംവിധാന സംരഭത്തിൽ അഭിനയിക്കുന്നതാകട്ടെ അച്ഛൻ ഷാരൂഖ് ഖാനും. മകന് സിനിമയിൽ താത്പര്യമുണ്ടെങ്കിലും അഭിനയത്തിലല്ല, സംവിധായകനായിട്ടായിരിക്കും എത്തുക എന്ന് ഷാരൂഖ് നേരത്തേ പറഞ്ഞിരുന്നു. ഒരു പരസ്യ ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ആര്യൻ ഖാൻ സംവിധായകന്റെ കുപ്പായമണിയുന്നത്. സാക്ഷാൽ കിംഗ് ഖാൻ തന്നെയാവും അതിന് ആക്ഷൻ പറയുക എന്ന പ്രത്യേകത കൂടിയുണ്ട്. ആര്യനും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച സംരംഭമായ D’yavol ന്റെ പരസ്യചിത്രത്തിലാണ് ഷാരൂഖ് അഭിനയിച്ചിരിക്കുന്നത്.

അതേസമയം, ഷാരൂഖിന്റെ മകൾ സുഹാന തന്റെ ആദ്യ ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News