വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് സെമിയിൽ ആര്യന സബലേങ്കക്ക് തോൽവി

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് സെമിഫൈനലിൽ നടന്ന മത്സരത്തിൽ ലോക രണ്ടാം നമ്പർ താരമായ ആര്യന സബലേങ്കക്ക് തോൽവി.തുനീഷ്യൻ താരം ഒന്‍സ് ജാബിയൂറാണ് സബലേങ്കയെ പരാജയപ്പെടുത്തിയത്. ബെലാറസ് താരം ആര്യന സബലങ്കയെ മൂന്ന് സെറ്റുകള്‍ നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് ഒന്‍സ് ജാബിയൂറിന്റെ ഫൈനലിൽ കടന്നത്. ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു ടുണീഷ്യന്‍ താരം മത്സരത്തിലേക്ക് ഗംഭീരമായി തിരിച്ചുവന്നത്. ഒന്‍സ് ജാബിയൂറിന്റെ തുടര്‍ച്ചയായ രണ്ടാം വിംബിള്‍ഡണ്‍ ഫൈനല്‍ കൂടിയാണിത്. 6-7, 6-4, 6-3 സെറ്റുകൾക്കാണ് ഒന്‍സ് ജാബിയൂർ ജയം സ്വന്തമാക്കിയത്.

രണ്ടാം സെമിയില്‍ യുക്രൈനിന്റെ എലിന സ്വിറ്റൊലിനയെ തകര്‍ത്താണ് ചെക്ക് റിപ്പബ്ലിക്ക് താരമായ മാര്‍ക്വേറ്റ വാന്‍ദ്രോഷോവ വിംബിള്‍ഡണ്‍ ഫൈനലില്‍ എത്തിയത്. ഓപ്പണ്‍ യുഗത്തില്‍ വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലിലെത്തുന്ന സീഡ് ചെയ്യപ്പെടാത്ത ആദ്യ താരമെന്ന നേട്ടവും വാന്‍ദ്രോഷോവ സ്വന്തമാക്കി. 60 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സീഡ് ചെയ്യപ്പെടാത്ത ഒരു താരം ടൂർണമെന്‍റിന്‍റെ ഫൈനലിലെത്തുന്നത്. 1963-ല്‍ ആണ് അവസാനമായി ഒരു സീഡ് ചെയ്യാത്ത താരം വിംബിള്‍ഡണ്‍ ഫൈനലിലെത്തിയത്.
എലിന സ്വിറ്റൊലിനയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്കാണ് വാന്‍ദ്രോഷോവ പരാജയപ്പെടുത്തിയത്. താരത്തിന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. 2019-ലെ ഫ്രഞ്ച് ഓപ്പണ്‍ റണ്ണറപ്പ് കൂടിയാണ് മാര്‍ക്വേറ്റ വാന്‍ദ്രോഷോവ.

Also Read: വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാലെ കര്‍ഷകരേയും ചേര്‍ത്ത് പിടിച്ച് വിജയ്; ആടുകളേയും പശുക്കളേയും നല്‍കുന്ന പദ്ധതി തുടങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News