കന്നി യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി അരീന സബലേങ്ക; വിജയം ടൈ ബ്രേക്കറില്‍

വാശിയേറിയ പോരാട്ടത്തില്‍ യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി അരീന സബലേങ്ക. യുഎസിന്റെ ജെസിക്ക പെഗുലയായിരുന്നു എതിരാളി. ആര്‍തര്‍ ആഷ് സ്റ്റേഡിയത്തില്‍ നടന്ന കലാശപോരാട്ടത്തില്‍ രണ്ടു സെറ്റിലും പിന്നില്‍ നിന്ന ശേഷമാണ് സബലേങ്ക ശക്തമായ തിരിച്ചുവരവ് നടത്തിയത്. രണ്ടാം സെറ്റില്‍ 0-3 ന് മുന്നില്‍ നിന്ന ശേഷം 5-3എന്ന നിലയിലേക്ക് സെറ്റ് നഷ്ടപ്പെട്ട സെബലേങ്ക വന്‍ തിരിച്ചുവരവിലൂടെയാണ് ടൈ ബ്രേക്കറില്‍ കന്നി യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ കിരീടത്തില്‍ മുത്തമിട്ടത്.

ALSO READ: നഗ്നചിത്രം അയച്ചതിന് പ്രതികാരമായി ജനനേന്ദ്രിയം തകർത്തു: നടൻ ദർശൻ പ്രതിയായ കോലപാതകക്കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ വര്‍ഷം കയ്യകലെ നഷ്ടപ്പെട്ട കിരീടമാണ് ലോക രണ്ടാം നമ്പര്‍ താരമായ സബലേങ്ക ഇത്തവണ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തുടര്‍ച്ചയായ രണ്ടുവര്‍ഷം കിരീടം സ്വന്തമാക്കിയ ശേഷം സബലേങ്ക നേടുന്ന മൂന്നാം ഗ്രാന്‍സ്ലാം കിരീടമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News