4 വര്‍ഷത്തിനിടെ സബ്‌സിഡിയിനത്തില്‍ വെട്ടിക്കുറച്ചത് 30000 കോടിയിലധികം രൂപ; പാചക വാതക വില കുതിച്ചുയരുമ്പോള്‍ പാവങ്ങളെ വലച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് പാചകവാതക വില ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സബ്‌സിഡി ഗണ്യമായി വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. പാചകവാതക കണക്ഷനുമായി ബന്ധപ്പെട്ട് എ എ റഹീം എം പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് പെട്രോളിയ- പ്രകൃതിവാതക വകുപ്പിന്റെ ചുമതലയുള്ള മന്ത്രി രാമേശ്വര്‍ തെളി നല്‍കിയ മറുപടിയിലാണ് ഇത് സംബന്ധിച്ച കണക്ക് നല്‍കിയത്.

Also Read: അനന്തപുരി എഫ്എമ്മിനെ ആകാശവാണിയിൽ ലയിപ്പിച്ചതിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിക്ക് പരാതി നല്‍കി

2018-19 സാമ്പത്തിക വര്‍ഷത്തില്‍ പാചക വാതകത്തിന്റെ സബ്‌സിഡിക്കായ് 37209 കോടി നീക്കി വെച്ചപ്പോള്‍ 2020-21 ആകുമ്പോഴേക്കും 11896 കോടിയാക്കി ചുരുക്കി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അത് വെട്ടിച്ചുരുക്കി 6965 കോടിയാക്കി. കഴിഞ്ഞ 4 വര്‍ഷത്തിനിടെ 30000 കോടി രൂപയ്ക്ക് മുകളിലാണ് സബ്‌സിഡിക്കായ് മാറ്റിവെക്കുന്ന തുകയില്‍ നിന്നും മോദി സര്‍ക്കാര്‍ കുറവ് വരുത്തിയത്. BPL കുടുംബങ്ങള്‍ക്ക് സൗജന്യമായി എല്‍പിജി കണക്ഷന്‍ നല്‍കും എന്ന് അവകാശപ്പെട്ടയാളാണ് നരേന്ദ്ര മോദി. അത് നല്‍കിയില്ല എന്ന് മാത്രമല്ല സബ്‌സിഡി വെട്ടിക്കുറക്കുകയും കമ്പോളത്തിന്റെ ദയാദാക്ഷീണ്യത്തിന് പാചകവാതക വിലയെ വിട്ടുനല്‍കുകയും ചെയ്തു.

Also Read: കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ റേഡിയോ കോളറുകള്‍ നീക്കം ചെയ്തു

അതോടൊപ്പം എത്ര ഉപഭോക്താക്കളാണ് എല്‍പിജി ഉപയോഗിക്കുന്നത് എന്നതിന് സര്‍ക്കാരിന്റെ കയ്യില്‍ ഒരു കണക്കുമില്ല. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സെന്‍സസ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും കാര്യങ്ങള്‍ വിശകലനം ചെയ്യുന്നത്.

അതീവ സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യത്തെ സാധാരണക്കാര്‍ കടന്നുപോകുമ്പോള്‍ തിരഞ്ഞെടുത്ത ജനങ്ങളെ കബളിപ്പിച്ച് കുത്തകമുതലാളിമാര്‍ക്ക് സ്തുതി പാടുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. അവശ്യ സാധനങ്ങള്‍ക്ക് പോലും വില കുത്തനെ കുതിച്ചുയരുമ്പോള്‍ ഒന്നും ചെയ്യാതെ കേന്ദ്ര ഗവണ്‍മെന്റ് നോക്കുകുത്തിയെ പോലെ നില്‍ക്കുകയാണ്. ജനങ്ങളുടെ കോടതിയില്‍ മോദിയും ബിജെപിയും വിചാരണ ചെയ്യപ്പെടുമെന്നും, രാജ്യത്തെ എല്ലാ ജനങ്ങളും മുതലാളിത്ത – ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രംഗത്തിറണമെന്നും മന്ത്രി നല്‍കിയ മറുപടിയില്‍ പ്രതികരിച്ച് എ എ റഹീം എം പി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News