പുതുവര്‍ഷം കണക്കിലെടുത്ത് കുവൈറ്റില്‍ രണ്ടു ദിവസം അവധി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് അവധി ലഭിക്കുക. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ജനുവരി ഒന്ന്, രണ്ട് തിയതികള്‍ ബുധന്‍, വ്യാഴം ദിവസങ്ങളായതിനാല്‍ ജനുവരി നാല് ഞായറാഴ്ചയാകും അടുത്ത വര്‍ഷത്തെ പ്രവ്യത്തി ദിനങ്ങള്‍ ആരംഭിക്കുക. വെള്ളി, ശനി ദിവസങ്ങള്‍ രാജ്യത്ത് വാരാന്ത്യ അവധി ആയതിനാല്‍ ഫലത്തില്‍ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ നാലുദിവസത്തെ അവധി ലഭിക്കും.
ALSO READ: ദേശിയപാത 66ന്‍റെ വിവിധ സ്ട്രച്ചുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ
ഈ ദിവസങ്ങളില്‍ എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര സര്‍വ്വീസുകള്‍ മുടക്കമില്ലാതെ പ്രവര്‍ത്തിക്കും.
As the New Year celebrations approach, the government has decided to give a two-day holiday in Kuwait. Holidays will be available on January 1 and 2.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here