ആയത്തൊള്ള ഖമേനിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്: പിൻഗാമിയെ കണ്ടെത്തി ഇറാൻ

AYATOLLAH ALI KHAMENEI

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം കോമയിലാണെന്നും ആരോഗ്യ നില അതീവ ഗുരുതരമാണെന്നുമാണ് ടെഹ്റാനിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.ഇസ്രയേലുമായി രൂക്ഷമായ സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് ഇത്.

ആയത്തൊള്ളയുടെ ആരോഗ്യ നില മോശമായതോടെ അദ്ദേഹത്തിന്റെ പിൻഗാമിയെ ഇറാൻ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മകൻ മൊജ്തബ ഈ സ്ഥാനത്തേക്ക് എത്തുമെന്നാണ് ഇസ്രയേൽ വാർത്താ ഏജൻസി വൈനെറ്റ്ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതുസംബന്ധിച്ച യാതൊരു ഔദ്യോഗിക പ്രഖ്യാപനവും ഇറാൻ ഇതുവരെ നടത്തിയിട്ടില്ല.

ALSO READ; ഒമാൻ ദേശീയദിനം; 174 തടവുകാർക്ക് മോചനം നൽകി സുൽത്താൻ ഹൈതം ബിൻ താരിക്

ഖമേനിയുടെ ആവശ്യപ്രകാരം ഇറാൻ അസംബ്ലിയിലെ അറുപത് അംഗങ്ങൾ സെപ്തംബർ 26 ന് യോഗം ചേർന്നുവെന്നും അദ്ദേഹത്തിന്റെ അനന്തരാവകാശം സംബന്ധിച്ച് വളരെ രഹസ്യാത്മകതയോടെ ഉടൻ തീരുമാനമെടുക്കാൻ ഉത്തരവിട്ടുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐകകണ്ഠ്യേനയുള്ള ധാരണയിൽ, അസംബ്ലി അംഗങ്ങൾ മൊജ്തബയെ ഖമേനിയുടെ പിൻഗാമിയായി തെരഞ്ഞെടുത്തു എന്നാണ് വിവരം.

അതേസമയം ഈ തീരുമാനത്തെ അസംബ്ലിയിലെ ചില അംഗങ്ങൾ എതിർത്തിരുന്നുവെന്നും വിവരമുണ്ട്.ഇവർ തീരുമാനത്തെയും നീക്കത്തിൻ്റെ പ്രക്രിയയെയും എതിർത്തിരുന്നുവെങ്കിലും ആയത്തൊള്ളയുടെ പ്രതിനിധികളും അവരെ സ്വാധീനിച്ചുവെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News