തെരഞ്ഞെടുപ്പ് വരുന്നു, മുംബൈയില്‍ വോട്ടേഴ്‌സിനെ കുപ്പിയിലാക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍; കാര്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ക്ക് നഗരത്തില്‍ ഇനി ടോള്‍ വേണ്ട

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടേഴ്‌സിനെ സ്വാധീനിക്കാന്‍ മുംബൈയില്‍ സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി കാറുകളടക്കമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് പരിധിയില്‍ വരുന്ന വാഹനങ്ങള്‍ക്ക് മുംബൈയില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. ഇളവ് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ALSO READ: മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തെ നേരിടാന്‍ മനുഷ്യന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തു, നടപടികളെ അഭിനന്ദിക്കുന്നു: ഇ കെ വിജയന്‍

വാഷി, ഐറോളി, മുളുന്ദ് (എല്‍ബിഎസ് റോഡ്), മുളുന്ദ് (ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ), ദഹിസര്‍ എന്നിവിടങ്ങളിലായി മുംബൈയിലേക്കുള്ള അഞ്ച് കവാടങ്ങളിലാണ് ടോള്‍ ബൂത്തുകളുള്ളത്. 3 വര്‍ഷം കൂടുമ്പോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം ചെറുവാഹനങ്ങളുടെ ടോള്‍ 45 രൂപയായി ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ പെട്ടെന്നുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനം. മുംബൈയിലേക്ക് ദിവസവും ആറ് ലക്ഷത്തോളം വാഹനങ്ങള്‍ വരികയും പോകുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News