പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയില്‍ തമ്മിലടി രൂക്ഷം

BJP

പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയിലെ തമ്മിലടി രൂക്ഷമാകുന്നു. സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ള നേതാക്കള്‍ തമ്മിലാണ് ഗ്രൂപ്പ് തര്‍ക്കം. ഔദ്യോഗിക പക്ഷത്ത് നിന്നുള്ള കെ സുരേന്ദ്രനും സി കൃഷ്ണകുമാറും എതിര്‍പക്ഷത്തുള്ള ശോഭാ സുരേന്ദ്രനും തമ്മിലാണ് തര്‍ക്കം രൂക്ഷമായത്.

ALSO READ:കാലാവസ്ഥ അനുകൂലമാണ്; വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറന്നു

ബിജെപി എ ക്ലാസ് മണ്ഡലമെന്ന് അവകാശപ്പെടുന്ന പാലക്കാട് തമ്മിലടിയും ഗ്രൂപ്പ് യുദ്ധവും തുടരുന്നു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ എന്നിവരാണ് ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചത്. സുരേന്ദ്രനും കൃഷ്ണകുമാറിനും കിട്ടിയതിനേക്കാള്‍ പിന്തുണയാണ് മണ്ഡലത്തിലെ ബിജെപിയുടെ അഭിപ്രായ സര്‍വേയില്‍ ശോഭാ സുരേന്ദ്രന് കിട്ടിയത്. ശോഭ സുരേന്ദ്രന് കൂടുതല്‍ പിന്തുണ കിട്ടിയത് ഔദ്യോഗിക പക്ഷത്തെ ചൊടിപ്പിച്ചത്. ജില്ലാ നേതൃത്വം ശോഭാ പക്ഷത്തെ നേതാക്കളെ ഒരു കാര്യവും അറിയിക്കാതെ അവഗണിക്കുന്നതിനെതിരെ ദേശീയ നേതൃത്വത്തിന് പരാതിയും നല്‍കിയിട്ടുണ്ട്.

ALSO READ:ഹരിയാന തെരഞ്ഞെടുപ്പ്; ഇവിഎം മെഷീനില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് വിധി അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ്

ജില്ലയിലെ ബിജെപിയുടെ ഒരു വിഭാഗം നേതാക്കള്‍ മാത്രമാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും മറ്റ് ഭാരവാഹികളെ അറിയിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. മണ്ഡലം കമ്മിറ്റികളെ അവഗണിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പരസ്യ പ്രതിഷേധവും ഉയര്‍ന്നിരുന്നു. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ പങ്കെടുത്ത പരിപാടിയില്‍ ആയിരുന്നു പാലക്കാട്ടെ ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത്. നവ മാധ്യമങ്ങളിലും സ്ഥാനാര്‍ഥി പട്ടികയിലെ ബിജെപി നേതാക്കള്‍ക്കായുള്ള തമ്മിലടി ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News