മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള സസ്‌പെൻസ് തുടരുന്നതിനിടെ അധികാര വിലപേശൽ വിടാതെ ഷിൻഡെ പക്ഷം. മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ സംസ്ഥാന ആഭ്യന്തര മന്ത്രാലയ വകുപ്പ് ഏക്‌നാഥ് ഷിൻഡെ ആവശ്യപ്പെട്ടതായി അടുത്ത വൃത്തങ്ങൾ പറയുന്നു.
മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചുള്ള സസ്‌പെൻസ് തുടരുന്നതിനിടെയാണ് ഏകനാഥ് ഷിൻഡെ സംസ്ഥാന ആഭ്യന്തര മന്ത്രാലയ വകുപ്പ് ആവശ്യപ്പെട്ടതായ വിവരങ്ങൾ പുറത്ത് വരുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസുമായി ഷിൻഡെ ക്യാമ്പ് നേതാക്കൾ നടത്തിയ ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്.
ALSO READ; ‘മോദി സംരക്ഷിക്കുന്നു’; അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ഗാന്ധി
മഹായുതി സഖ്യത്തിന് മികച്ച തിരഞ്ഞെടുപ്പ് വിജയം ഉണ്ടായിരുന്നിട്ടും അധികാര തർക്കങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുമായി പൊരുതുകയാണ് ബിജെപിയും ശിവസേനയും എൻ സി പിയും.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 288 അംഗ നിയമസഭയിൽ 235 സീറ്റുകൾ നേടിയാണ് ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള മഹായുതി വൻ വിജയം നേടിയത്.ബിജെപി 132 സീറ്റുകളും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന (57), അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി (41) സീറ്റുകളും നേടി.സഖ്യത്തിൻ്റെ ഭാഗമായ ചെറുകക്ഷികൾ അഞ്ച് സീറ്റുകൾ നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here