ബിജെപിയിൽ തമ്മിലടി രൂക്ഷം, വിഭാഗീയത കടുത്തതോടെ ഇന്നും നാളെയുമായി നടത്താനിരുന്ന നേതൃയോഗം മാറ്റി

bjp

ഉപതെരഞ്ഞെടുപ്പിലെ തോൽവി ഏൽപ്പിച്ച ആഘാതം ബിജെപിയിൽ രൂക്ഷമായ വിഭാഗീയതക്കും തമ്മിലടിക്കും കാരണമാകുന്നതായി റിപ്പോർട്ട്. പാർട്ടിയിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള തമ്മിലടി രൂക്ഷമായതോടെ ബിജെപി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നും നാളെയുമായി സംഘടിപ്പിക്കാനിരുന്ന നേതൃയോഗങ്ങൾ മാറ്റി.

പാർട്ടിയുടെ കോർ കമ്മിറ്റി ചേരാതെ നേതൃയോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസും എം.ടി. രമേശും നിലപാടെടുത്തതായാണ് വിവരം. പ്രതിസന്ധിയെ തുടർന്ന് ബിജെപിയുടെ കോർ കമ്മിറ്റി യോഗം തിങ്കളാഴ്ച വിളിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.

ALSO READ: അംഗീകാരത്തിൻ്റെ ടൂറിസം, വിനോദ സഞ്ചാരത്തിലെ നൂതന പദ്ധതികൾക്കുള്ള ടിഒഎഫ് ടൈഗേഴ്സ് സാങ്ച്വറി ഏഷ്യ അവാർഡ് കേരളത്തിന്

എന്നാൽ, പാർട്ടിയിലെ തമ്മിലടിയെ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇതുവരെയും തയാറായിട്ടില്ല. നേതൃയോഗം മാറ്റിയത് തങ്ങളുടെ ആഭ്യന്തര കാര്യമെന്നാണ് കെ. സുരേന്ദ്രൻ വിഷയം സംബന്ധിച്ച് പ്രതികരിച്ചത്. തുടർന്ന് മാധ്യമ പ്രവർത്തകരും തങ്ങളും തമ്മിൽ ഒരതിർവരമ്പ് നല്ലതല്ലേയെന്നും ബിജെപി സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രൻ മറുപടിയായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News