ദി കേരള സ്റ്റോറിക്കെതിരെ ഒവൈസി

വിവാദ ചലചിത്രം ദി കേരള സ്റ്റോറിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. നുണകളും കുപ്രചാരണങ്ങളും കൊണ്ട് കെട്ടിപ്പടുത്തതാണ് ദി കേരള സ്റ്റോറിയെന്ന് ഒവൈസി പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ തന്നെ ഈ സിനിമയുടെ റിലീസ് നടത്തുന്നത് വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രീയ നേട്ടമാണ് ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി തന്നെ സിനിമയെ പ്രശംസിച്ചത് ശരിയായില്ല. രജൗരിയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നമുക്ക് അഞ്ച് സൈനികരെയാണ് നഷ്ടമായത്. ഈ ഒരു സമയത്താണ് സിനിമയിലൂടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും ഒവൈസി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഒവൈസിയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News