യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അസാപ് കേരള നടത്തുന്ന പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, പൈതണ്‍ ഫോര്‍ ഡാറ്റ മാനേജ്മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ആന്‍ഡ് മെഷീന്‍ ലേര്‍ണിംഗ്, ആയുര്‍വേദ തെറാപ്പി എന്നീ കോഴ്സുകള്‍ ജനുവരിയില്‍ ആരംഭിക്കും.
കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അസാപ് കേരളയുടെ പ്ലേസ്മെന്റ് സഹായവും ലഭിക്കും. അപേക്ഷ https://bit.ly/asapzoned എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9947797719, 73068 63566.
അതേസമയം, 2024-25 വര്‍ഷത്തെ സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രകാരം അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ജോലി ചെയ്യുന്നവരുടെ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഫെബ്രുവരി 15 ന് മുമ്പായി സമര്‍പ്പിക്കണം.
Also read: അസാപ്; ഗ്രാഫിക്ക് ഡിസൈൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
അപേക്ഷകര്‍ അവരുടെ മാതാവ് / പിതാവ് / രക്ഷിതാവ് അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നു എന്നു തെളിയിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ / സാമൂഹ്യക്ഷേമ ഓഫീസറുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം നല്‍കണം.
ഭിന്നശേഷിയുള്ളവര്‍ക്ക് 10 ശതമാനം തുക അധികം ലഭിക്കും. ഭിന്നശേഷിയുള്ളവര്‍ അതുമായി ബന്ധപ്പെട്ട സാക്ഷ്യപത്രം ഹാജരാക്കണം.ഹരിത കര്‍മ്മസേന പ്രവര്‍ത്തകരുടെ മക്കള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല. ഫോണ്‍: 0487 2360381.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here