ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള അതിനൂതന കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. അസാപിന്റെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലായിരിക്കും ക്ലാസുകൾ.
ഗ്രാഫിക്ക് ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് ടാലി, ജാവ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് ഡെവലപ്‌മെൻറ്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡാറ്റ മാനേജ്‌മെന്റ് വിത്ത് അഡ്വാൻസ്ഡ് എക്‌സൽ, ഡിജിറ്റൽ ഫ്രീലാൻസിങ്, റീടെയിൽ മാനേജ്‌മെന്റ് തുടങ്ങി 45 കോഴ്‌സുകൾ ആണ്‌നിലവിൽ ലഭ്യമായിട്ടുള്ളത്.
വിശദവിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും link.asapcsp.in/ilike എന്ന ലിങ്ക്‌സന്ദർശിക്കുകയോ 9495999731 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യുക.
അതേസമയം, പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുള്ള എച്ച് എസ് ടി (ഇംഗ്ലീഷ്) തസ്തികയിലേയ്ക്കു താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യരായവര്‍ ഡിസംബര്‍ 31 ന് രാവിലെ 11 -ന് കീഴ്മാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തുന്ന അഭിമുഖത്തില്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം.ഫോണ്‍: 0484 2623673.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here