സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടൻ്റ് (സിപിഎ) രംഗത്തേക്ക് കൊമേഴ്സ് ബിരുദധാരികൾക്ക് എത്തിപ്പെടുവാൻ അവസരമൊരുക്കുകയാണ് അസാപ് കേരളയും, ഡിജിറ്റൽ യൂണിവേഴ്സിറ്റിയും. ഇന്ത്യയിലെ ചാർട്ടഡ് അക്കൗണ്ടൻ്റിന് സമാനമായ അമേരിക്കയിലെ പ്രൊഫഷണൽ യോഗ്യതയാണ് സിപിഎ. കൊമേഴ്സ് ബിരുദധാരികൾക്ക് ഉയർന്ന ശമ്പളത്തോടു കൂടി ഏറെ തൊഴിൽ സാദ്ധ്യതയുള്ള മേഖലയാണിത്.
സിപിഎ പ്രൊഫഷണലിസിന് നിലവിൽ ശരാശരി വാർഷിക ശമ്പളം 12 മുതൽ 18 ലക്ഷം രൂപ വരെ ലഭിക്കുന്നുണ്ട്.കൊമേഴ്സ് ബിരുദധാരികൾക്ക് സിപിഎ പരീക്ഷാ പരിശീലനത്തോടുകൂടിയ യു.എസ്. ജനറലി അക്സപ്റ്റഡ് അക്കൗണ്ടിംഗ് പ്രിൻസിപ്പിൾസിൽ (GAAP) ഒരു വർഷം ദൈർഘ്യമുള്ള പിജി ഡിപ്ലോമ കോഴ്സാണ് അസാപ് കേരളയും, ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സംയുക്തമായി ആരംഭിക്കുന്നത്. പ്രസ്തുത ഡിപ്ലോമ വഴി സിപിഎ പരീക്ഷയ്ക്കുള്ള പരിശീലനം പൂർത്തിയാകുന്നതിലൂടെ പരമാവധി ലഭിക്കുന്ന 35 അധിക അക്കാദമിക് ക്രെഡിറ്റ് കൂടി ചേരുമ്പോൾ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സ് (AICPA) അംഗീഗൃത സി.പി.എ. പരീക്ഷ എഴുതാനുള്ള അമേരിക്കൻ ഗവണ്മെന്റ് നിഷ്കർഷിക്കുന്ന യോഗ്യത നേടാൻ കഴിയും.
ALSO READ; ഗേറ്റ് 2025 ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് പഠനത്തിന്റെ മൂന്നാം വര്‍ഷം തന്നെ പരീക്ഷ എഴുതാം
ഈ കോഴ്സ് പൂർത്തിയാകുന്നതുവഴി ഇന്ത്യയിലും, അമേരിക്കയിലും ബാങ്കിംഗ്, ഫിനാൻസ്, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ ലഭിക്കുന്നതാണ്. മികച്ച അദ്ധ്യാപകർ നേതൃത്വം നൽകുന്ന ഈ കോഴ്സ് പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് ബഹുരാഷ്ട്ര കമ്പനികളിൽ പ്ലേയ്സ്മെൻ്റ് നേടുവാനുള്ള അവസരങ്ങളും ലഭിക്കുന്നു. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിശീലനത്തിന് ധാരണയാകുന്നത്. കൂടുതൽ വിവരങ്ങൾക്കായി 9745083015/ 9495999706 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here