കേരളത്തിലെ യുവ സംരംഭകരുടെ വളര്‍ച്ചയ്ക്കും പുതിയ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനുമായി അസാപ് കേരള, സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ (കെഎസ്ഐഡിസി) സഹകരണത്തോടെ ‘ഡ്രീംവെസ്റ്റര്‍ 2.0’ പദ്ധതി സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യ ഘട്ട ബോധവത്കരണ ശില്പശാലകള് ഡിസംബര്‍ മാസത്തില്‍ വിജയകരമായി നടപ്പിലാക്കിയിരുന്നു. അടുത്ത ഘട്ടമായ സംസ്ഥാനതല ഐഡിയത്തോണ്‍ മത്സരത്തിനായി താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് 3 മുതല്‍ 5 വരെ പേരടങ്ങുന്ന ടീമുകളായി പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ടീമുകള്‍ക്ക് ഡിസൈന്തിങ്കിങ് വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കും.
Read Also: നൂതന ആശയങ്ങളുമായി ശ്രദ്ധ നേടി ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്
സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ആശയങ്ങള്‍ക്ക് അംഗീകാരവും ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം ലഭ്യമാക്കാനും ഉതകുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മികച്ച ആശയങ്ങള്‍ കൈവശമുള്ള പ്രീ ഫൈനല്‍, ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് https://dreamvestor.asapkerala.gov.in എന്ന ലിങ്ക് വഴി ജനുവരി 25 വരെ അപേക്ഷ സമര്‍പ്പിക്കാം. രജിസ്ട്രേഷന് സൗജന്യമാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here