അസാപ് കേരളയിൽ ഡിജിറ്റൽ മാർക്കറ്റിംഗ്; അപേക്ഷ ക്ഷണിച്ചു

JOB

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ഡിജിറ്റൽ മാർക്കറ്റിംഗ് തസ്തികകളിലേക്കു അപേക്ഷ ക്ഷണിച്ചു. വീഡിയോ എഡിറ്റർ ആൻഡ് ഡിജിറ്റൽ മീഡിയ സ്‌പെഷ്യലിസ്‌റ്, ഗ്രാഫിക് ഡിസൈനർ, വീഡിയോഗ്രാഫർ തുടങ്ങിയ തസ്തികകളിലേക്കാണ് ഒഴിവ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12 ആണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/job/notification-for-the-post-of-digital-marketing-team-2/ സന്ദർശിക്കുക..

ഡിജിറ്റൽ മീഡിയ വഴി സ്ഥാപനങ്ങളെയും സേവനങ്ങളെയും മാർക്കറ്റ് ചെയ്യുന്നതാണ് പൊതുവെ ഡിജിറ്റൽ മാർക്കറ്റിങ് എന്ന് പറയുന്നത്. ഓൺലൈൻ വീഡിയോ, ഡിസ്പ്ലേ പരസ്യങ്ങൾ, സെർച്ച് എഞ്ചിൻ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയയിലെ പെയ്ഡ് പരസ്യങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയെല്ലാം ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ഉൾപ്പെടുന്നു.

Also read:ഐടിഐയിൽ അഡിറ്റീവ് മാനുഫാക്ചറിംഗ് ടെക്നിഷ്യൻ സീറ്റ് ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

ഉപഭോക്താക്കളുമായി ഉൽപ്പന്നങ്ങളെയോ സേവനങ്ങളെയോ ബന്ധപ്പെടുത്തുന്നതിന് സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തുന്നു. ഓരോ ക്ലിക്കിനും പണം നൽകൽ, സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ, ഇമെയിൽ മാർക്കറ്റിംഗ് എന്നിവ പോലുള്ള വ്യത്യസ്ത ഡിജിറ്റൽ ചാനലുകൾ പ്രയോജനപ്പെടുത്താൻ ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രം ഉപയോഗിക്കുന്നു.

Job vacancy in asapkerala in digital marketing team; Apply now

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News