ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സ്‌കോളര്‍ഷിപ്പോടെ പിഎഡിഐ ഡൈവ്മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തും. രാജ്യത്തും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള കോഴ്‌സില്‍ തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
കോഴ്സ് ഫീസ് ആയ ഒരുലക്ഷത്തി അറുപതിനായിരം രൂപയില്‍ ഒരു ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് ആയി ലഭിക്കും. ബാക്കി അറുപതിനായിരം മാത്രം അടച്ചാല്‍ മതി. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പാടി ഡൈവ് മാസ്റ്ററിന്റെ 5 ലെവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിഴിഞ്ഞം, കോവളം എന്നിവിടങ്ങളിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9995925844. https://forms.gle/2wdutvQphjGB7msg8 എന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴിയും രജിസ്റ്റര്‍ ചെയ്യാം.
Read Also: JEE മെയിൻ പരീക്ഷാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു; അറിയാം ഇങ്ങനെ
ഫിസിയോതെറാപ്പിസ്റ്റ്, യോഗ എക്‌സ്‌പേര്‍ട്ട് ഇന്റര്‍വ്യൂ 15ന്
തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഫിസിയോതെറാപ്പിസ്റ്റ്, യോഗ എക്‌സ്‌പേര്‍ട്ട് തസ്തികകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ അന്നേ ദിവസം തിരുവനന്തപുരം ജില്ലയില്‍ പ്രാദേശിക അവധിയായതിനാല്‍ ജനുവരി 15 ലേക്ക് മാറ്റിവച്ചു. മറ്റ് വ്യവസ്ഥകള്‍ക്ക് മാറ്റമില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here