മികച്ച പ്ലേസ്‌മെന്റുമായി അസാപ് കേരള; ഹ്രസ്വകാല കോഴ്‌സുകൾക്ക് തുടക്കം

യുവാക്കൾക്കായി ഹ്രസ്വകാല കോഴ്‌സുകളുമായി അസാപ് കേരള. യുവാക്കളിൽ തൊഴില്‍ നൈപുണ്യവും തൊഴില്‍ക്ഷമതയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അസാപ് കേരള കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്. ഫുള്‍ സ്റ്റാക്ക് ഡോട്ട് നെറ്റ് വിത്ത് മീന്‍ സ്റ്റാക്ക്, പൈത്തണ്‍ ഫോര്‍ ഡേറ്റ മാനേജ്‌മെന്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ മെഡിക്കല്‍ കോഡിങ് ആന്റ് മെഡിക്കല്‍ ബില്ലിങ് തുടങ്ങിയ സാങ്കേതികവിദ്യാ കോഴ്‌സുകളാണ് അസാപ്  ഒരുക്കിയിരിക്കുന്നത്.

ALSO READ: അബദ്ധവശാൽ ചെയ്‌തതാണ്, ആ വീഡിയോയിലെ പെരുമാറ്റത്തിന് ക്ഷമ ചോദിക്കുന്നു; വിവാദത്തിന് മറുപടി നൽകി സാനിയ ഇയ്യപ്പൻ

60 ശതമാനത്തിന് മുകളിൽ മാർക്കോടെ ബിരുദം പൂർത്തിയായവർക്കാണ് യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും കോഴ്സിന് ചേരാം. കോഴ്‌സ് പൂർത്തിയാക്കുന്ന എഴുപത് ശതമാനം പേർക്ക് അസാപ് കേരള പ്ലേസ്‌മെന്റ ഉറപ്പ് നൽകുന്നു. 27 വയസിൽ താഴെ പ്രായം ഉള്ളവരെയാണ് പ്ലേസ്‌മെന്റിനായി തെരഞ്ഞെടുക്കുക. എസ്‌സി/എസ്ടി, മത്സ്യത്തൊഴിലാളി, ട്രാന്‍സ്‌ജെന്‍ഡര്‍, ബിപിഎല്‍ കുടുംബത്തിലെ വനിതകള്‍, ഏക രക്ഷിതാക്കളുള്ള വനിതകള്‍ എന്നിവര്‍ക്ക് എല്ലാ കോഴ്സുകളിലും 20000 രൂപയുടെ ഇളവ് ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് 9495999713 എന്ന നമ്പറിൽ ബന്ധപ്പെടാം.

ALSO READ: അധികമായാൽ വ്യായാമവും ആപത്ത്; കൂടുതൽ അറിയാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News